ഹെൽമറ്റില്ലാതെ കടകംപള്ളിയുടെ സ്കൂട്ടർ യാത്ര; മുഖ്യമന്ത്രിക്ക് പരാതി നൽകി അഭിഭാഷകൻ

തിരുവനന്തപുരം: ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയ സിപിഎം നേതാവും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ പിഴ ചുമത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

ഇന്നലെ രാവിലെ വഴുതക്കാടുള്ള ആഭ്യന്തര മന്ത്രിയുടെ വസതിയിലാണ് കടകംപള്ളി സുരേന്ദ്രൻ ഹെൽമറ്റ് ഇല്ലാതെ സ്വന്തമായി സ്കൂട്ടർ ഓടിച്ചെത്തിയത്. മന്ത്രിയെ കണ്ടശേഷം അദ്ദേഹം മടങ്ങിയതും ഹെൽമറ്റ് ധരിക്കാതെയാണ്. മാധ്യമ പ്രവർത്തകരും പൊലീസും ഈ നിയമലംഘനത്തിന് സാക്ഷികളാണെന്ന് പരാതിയിൽ പറയുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും പൊലീസോ ഗതാഗത വകുപ്പോ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുകയോ പിഴ ചുമത്തുകയോ ചെയ്തിട്ടില്ല.

ആഭ്യന്തര മന്ത്രിയുടെ വീടിന് മുന്നിലുള്ള പൊലീസുകാരെ വിലവയ്ക്കാതെയുള്ള ഈ നിയമലംഘനം ഒരു പൊതുപ്രവർത്തകന് യോജിച്ചതല്ലെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ഇരുചക്ര വാഹനം ഓടിക്കാൻ അദ്ദേഹത്തിന് ലൈസൻസ് ഉണ്ടോ എന്ന് പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

News Desk

Recent Posts

സ്വാതന്ത്ര്യ ദിനാഘോഷം: നഗരവാസികൾക്ക് സംഗീത വിരുന്ന് ഒരുക്കി വ്യോമസേനാ ബാൻഡ്

80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…

2 days ago

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

5 days ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

5 days ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

5 days ago

തമിഴ് സംഘം അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…

5 days ago

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

5 days ago