കൊച്ചി, 30 ജൂൺ 2026: കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ പത്താം വാർഷികം ആഘോഷിച്ച് ആസ്റ്റർ മെഡ്‌സിറ്റി. ഇതുവരെ 640-ലധികം വിജയകരമായ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയ ആസ്റ്റർ ഇന്റഗ്രേറ്റഡ് ലിവർ കെയർ വിഭാഗം, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കേരളത്തിലെ ഏറ്റവും വലുതും സമഗ്രവുമായ ട്രാൻസ്പ്ലാന്റ് സെന്ററുകളിലൊന്നാണ്.
“പത്താം വാർഷികവും 640-ലധികം വിജയകരമായ ശസ്ത്രക്രിയകളും എന്നത് വലിയൊരു നാഴികക്കല്ലാണ്. ഈ നേട്ടം ഒട്ടനവധി കുടുംബങ്ങളെ സംരക്ഷിക്കുന്നതിനും മികച്ച മെഡിക്കൽ സേവനങ്ങൾ നടപ്പിലാക്കുന്നതിനും വേണ്ടി ആസ്റ്റർ മെഡ്‌സിറ്റി സമർപ്പിച്ച ഒരു പതിറ്റാണ്ടിന്റെ തെളിവാണ്,” ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് എറണാകുളം എം. പി. ഹൈബി ഈഡൻ പറഞ്ഞു.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയിൽ ജീവനുള്ള ദാതാവിൽ നിന്നും ഒരേസമയമുള്ള കരൾ, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി ഈ സെന്റർ മെഡിക്കൽ ചരിത്രം കുറിച്ചിരുന്നു. കൂടാതെ, കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ ആദ്യത്തെ ഇരട്ടക്കുട്ടികളെ വിജയകരമായി ചികിത്സിക്കുകയും ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ ‘ലിവർ ഗ്രാഫ്റ്റ് റീയൂസ്’ (കരൾ ഗ്രാഫ്റ്റ് പുനരുപയോഗം) നടപ്പിലാക്കുകയും ചെയ്തു. വിശ്വാസങ്ങളെ മാനിച്ചുകൊണ്ട്, യഹോവയുടെ സാക്ഷികളായ മൂന്ന് പേർക്ക് സങ്കീർണ്ണവും രക്തരഹിതവുമായ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകളും വിജയകരമായി പൂർത്തിയാക്കി.
“ആരോഗ്യത്തിന്റെയും പ്രത്യാശയുടെയും മികച്ചൊരു പാരമ്പര്യം കെട്ടിപ്പടുക്കാൻ ഒന്നിച്ച് പ്രവർത്തിച്ച രോഗികൾ, അവരുടെ കുടുംബങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവരടങ്ങുന്ന സമൂഹത്തിന്റേതാണ് ഈ പത്ത് വർഷത്തെ നാഴികക്കല്ല്”. ആസ്റ്റർ മെഡ്‌സിറ്റിയിലെ ഹെപ്പറ്റോ പാൻക്രിയാറ്റോ ബിലിയറി & അബ്ഡോമിനൽ മൾട്ടി ഓർഗൻ ട്രാൻസ്പ്ലാൻറ് സീനിയർ കൺസൾട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു.
അതിനൂതനമായ അടിസ്ഥാന സൗകര്യങ്ങളുടെയും മെഡിക്കൽ സാങ്കേതികവിദ്യയുടെയും പിന്തുണയോടെയാണ് ഇത്തരം കടുത്ത വെല്ലുവിളികൾ നിറഞ്ഞ ശസ്ത്രക്രിയകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നത്. കൃത്യതയും വേഗത്തിലുള്ള സുഖം പ്രാപിക്കലും ഉറപ്പാക്കുന്ന അത്യാധുനിക റോബോട്ടിക്, ലാപ്രോസ്കോപ്പിക് സഹായത്തോടെയുള്ള കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകളും, വെല്ലുവിളികൾ നിറഞ്ഞ ‘എബിഒ -ഇൻകോംപാറ്റിബിൾ’ (രക്തഗ്രൂപ്പുകൾ പൊരുത്തപ്പെടാത്ത) കരൾ മാറ്റിവെക്കലിനായുള്ള പ്രത്യേക പ്രോട്ടോക്കോളുകളും ഇതിൽ ഉൾപ്പെടുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കൃത്യമായ പരിചരണത്തിനും രോഗികളുടെ അതിജീവന നിരക്ക് വർദ്ധിപ്പിക്കുന്നതിനുമായി പ്രത്യേകം രൂപകൽപ്പന ചെയ്ത അത്യാധുനിക ലിവർ ട്രാൻസ്പ്ലാന്റ് ഇന്റൻസീവ് കെയർ യൂണിറ്റ് ഈ പ്രക്രിയകളിൽ നിർണ്ണായക പങ്കുവഹിക്കുന്നു. കൂടാതെ, സമഗ്ര പുനരധിവാസത്തിനായി രോഗികൾക്ക് ഫിസിക്കൽ തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, ലഹരിവസ്തുക്കളുടെ ഉപയോഗത്തിൽ നിന്നുള്ള മോചനത്തിനായുള്ള സമഗ്രമായ ഡീ-അഡിക്ഷൻ സേവനങ്ങൾ എന്നിവയും ലഭ്യമാക്കുന്നു.
80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…
ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…
തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…
തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…
തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…
ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…