വിനിൽ ടി.എസിന്റെ തീപ്പൊരി സ്പെൽ; ട്രിവാൻഡ്രം റോയൽസിന്റെ മുൻനിര തകർന്നു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിന്റെ ബാറ്റിംഗ് നിരയെ തകർത്തത് വിനിൽ ടി.എസിന്റെ കൃത്യതയാർന്ന ബൗളിംഗാണ്. നാല് ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 19 റൺസ് മാത്രം വഴങ്ങി താരം മൂന്ന് വിക്കറ്റ് നേടി.

മികച്ച ലൈനും ലെങ്തും പാലിച്ച വിനിലിന്റെ പന്തുകൾക്കെതിരെ റോയൽസ് ബാറ്റർമാർക്ക് റൺ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടി. വിഷ്ണു വിനോദിനെ എൽബിഡബ്ല്യുവിൽ പുറത്താക്കിയായിരുന്നു വിനിലിന്റെ വിക്കറ്റ് വേട്ടയുടെ തുടക്കം.

അതേ ഓവറിൽ തന്നെ അഭിഷേക് പി. നായരെയും വിനിൽ പുറത്താക്കി. നാലാം ഓവറിൽ റോയൽസിന്റെ ബാറ്റിംഗ് പ്രതീക്ഷയായ ഗോവിന്ദ് ദേവ് പൈയുടെ വിക്കറ്റ് കൂടി നേടിയതോടെ ടീമിന്റെ മുൻനിര തകർന്നു.

പ്രധാന ബാറ്റർമാരെ തുടർച്ചയായി പുറത്താക്കിയ വിനിലിന്റെ സ്പെൽ മത്സരത്തിൽ ടീമിന് മേൽക്കൈ നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ ബൗളിംഗ് പ്രകടനം റോയൽസിന്റെ വലിയ സ്കോർ പ്രതീക്ഷകൾക്ക് തിരിച്ചടിയായി.

News Desk

Recent Posts

അമ്മമാർക്കൊപ്പം ഓണം ആഘോഷിച്ച് എം. ജി. രാജമാണിക്യവും ആർ. നിശാന്തിനിയും

തിരുവനന്തപുരം അമ്മ കെയർ ഹോമിലെ അന്തേവാസികൾക്കൊപ്പം കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യവും ഭാര്യയും ഇന്റലിജൻസ് ഐജിയുമായ ആർ. നിശാന്തിനിയും ഓണം…

5 hours ago

നേമം റെയിൽവേ സ്റ്റേഷൻ വികസനം വേഗത്തിലാക്കണം: സതേൺ റെയിൽവേയ്ക്ക് ബിജെപി നിവേദനം

നേമം റെയിൽവേ സ്റ്റേഷനിലെ ശേഷിക്കുന്ന വികസന പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്.…

5 hours ago

ഓണവിപണി പിടിക്കാൻ 2000 കർഷകച്ചന്തകൾ: പച്ചക്കറികൾ 30% വിലക്കുറവിൽ ജനങ്ങളിലെത്തിക്കും: മന്ത്രി ടി സിദ്ദിഖ്

ഓണസമൃദ്ധി കർഷകച്ചന്തകൾക്ക് തുടക്കമായി ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ്…

8 hours ago

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ബാറ്റ് കൊണ്ട് കൊടുങ്കാറ്റ് തീർത്ത് ആലപ്പി റിപ്പിൾസ് ഉപനായകൻ അസറുദ്ദീന്റെ തൂക്കിയടി

തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ബാറ്റ് കൊണ്ട് കൊടുങ്കാറ്റ് തീർത്ത് ആലപ്പി റിപ്പിൾസ് ഉപനായകൻ മുഹമ്മദ് അസറുദ്ദീൻ. ട്രിവാൻഡ്രത്തിന്റെ ബൗളിങ് നിരയെ…

13 hours ago

ഇന്നത്തെ പൊതുവായ നക്ഷത്രഫലം: 27 നക്ഷത്രക്കാർക്കും അറിയേണ്ട കാര്യങ്ങൾ

പുതിയ തുടക്കങ്ങൾക്കും സാമ്പത്തിക കാര്യങ്ങളിലെ ജാഗ്രതയ്ക്കും പ്രാധാന്യം നൽകുന്ന ദിവസമായി ഇന്നത്തെ നക്ഷത്രഫലം വിലയിരുത്തുന്നു.

14 hours ago

വെറ്റകടയിൽ സംഘർഷം; അനധികൃത മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തു

അനധികൃത മത്സ്യബന്ധനം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ബോട്ട് തടയാൻ ശ്രമിച്ച ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് നേരെ ജീവനക്കാരുടെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്.

15 hours ago