വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ ആറ് വില്ലേജ് ഓഫീസുകള്‍ക്ക് അനുവദിച്ച ഇ -ഓഫീസ് ഉപകരണങ്ങളുടെ വിതരണോദ്ഘാടനം വി. കെ പ്രശാന്ത് എം. എല്‍. എ നിര്‍വഹിച്ചു. ഇതോടെ എല്ലാ വില്ലേജ് ഓഫീസുകളിലും ഇ -ഓഫീസ് സേവനം ലഭ്യമായ ജില്ലയിലെ ആദ്യ മണ്ഡലമായി വട്ടിയൂര്‍ക്കാവ് മാറി. പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനം അതിവേഗം പുരോഗമിക്കുകയാണെന്നും വട്ടിയൂര്‍ക്കാവിന്റെ മുഖഛായ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ ത്തിയാക്കുമെന്നും എം. എല്‍. എ പറഞ്ഞു.
കവടിയാര്‍, പേരൂര്‍ക്കട, കുടപ്പനക്കുന്ന്, പട്ടം, വട്ടിയൂര്‍ക്കാവ്, ശാസ്തമംഗലം വില്ലേജ് ഓഫീസുകള്‍ക്ക് ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകള്‍, ലാപ് ടോപ്പുകള്‍, പ്രിന്ററുകള്‍ ,സ്‌കാനറുകള്‍ എന്നിവയാണ് വിതരണം ചെയ്തത്. ആറ് ലക്ഷത്തി നാലായിരം രൂപയാണ് ഇതിനായി ചെലവിട്ടത്. വട്ടിയൂര്‍ക്കാവ് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി മേയര്‍ പി. കെ രാജു, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജെ . അനില്‍ ജോസ്, തഹസീല്‍ദാര്‍ ഷാജു എം. എസ്, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…