EDUCATION

പട്ടം ഗേൾസിലെ അധ്യാപകർ ഹ്രസ്വ ചിത്രം നിർമ്മിച്ചു

തിരുവനന്തപൂരം : പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപക കൂട്ടായ്മ സർഗവാണി ക്രീയേഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന വഴിയമ്പലമെന്ന ഹ്രസ്വചിത്രത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം സ്കൂൾ പ്രിൻസിപ്പാൾ ഡോക്ടർ കെ.ലൈലാസ് നിർവഹിച്ചു. കൂടുംബ ബന്ധങ്ങളിലുണ്ടാകുന്ന താളപ്പിഴകൾ വളർന്ന് വരുന്ന കുട്ടികളേയും വിദ്യാലയങ്ങളെയും സാരമായി ബാധിക്കുന്നുവെന്ന സന്ദേശമാണ് ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നത്.അനിൽ കാരേറ്റ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡോക്ടർ കെ. ലൈലാസ്, പ്രദീപ്, കേശവൻ കുട്ടി, ബിജു, ഡെൻസിംഗ്, കുന്നത്തൂർ ജെ. പ്രകാശ്, ഷീന, ശ്രീജ , ബീന, ബിന്ദു ജോൺ , ഗീതാ കുമാരി , കെ.സി. രമ എന്നീ അധ്യാപകരും സ്വാതി എം.എസ്, സ്മൃതി എം.എസ് , സ്വാതിഷ് ബാബു എന്നീ വിദ്യാർത്ഥികളും അഭിനയിക്കുന്നു. ഗാനരചന കുന്നത്തൂർ ജെ പ്രകാശ്, സംഗീതവും ആ ലാപനവും കെ.സി രമ. ക്യാമറ സജി വ്ലാത്താങ്കര. മേക്ക് രജനി അജിനാസ് വെള്ളറട. കാലികപ്രസക്തമായ വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. അധ്യാപകരുടെ വാക്കുകൾക്ക് സമൂഹം വില കൽപ്പിക്കുന്നു എന്നതിൽ അഭിമാനിക്കുന്ന ഒരു കൂട്ടം അധ്യാപകർ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുമിച്ച് ബോധവൽക്കരണം നടത്താൻ സിനിമ എന്ന മാധ്യമം തെരത്തെടുക്കുകയായിരുന്നു എന്ന് കവിയും ഗാനരചയിതാവുമായ കുന്നത്തൂർ ജെ. പ്രകാശ് പറഞ്ഞു. ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട് അദ്ദേഹം. കണിയാപുരം, പൂത്തൻ തോപ്പ് ബീച്ച്, കരിച്ചാറ, വേറ്റിനാട്, പേട്ട, ശംഖുമുഖം എന്നിവടങ്ങളിലായി ചിത്രീകരിച്ച ചിത്രം ഈ മാസം അവസാനത്തോടെ റിലീസിന് തയ്യാറാക്കാൻ കഴിയുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

News Desk

Recent Posts

ഫിസിയോതെറാപ്പിസ്റ്റ്കൾക്ക്  ഡോക്ടർ പ്രിഫിക്സ്  ഉപയോഗിക്കാം  –  കേരളാ ഹൈക്കോടതി

തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത്‌ കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…

13 hours ago

പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരം :- ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള  അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…

13 hours ago

ഡിഷ് ട്രാക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം നടന്നു

തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…

14 hours ago

സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നവർ ഇന്ത്യാസഖ്യ ത്തിന്റെ ഭാഗമാകുന്നത് എങ്ങനെ : കെ.മുരളീധരൻ

തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…

17 hours ago

മുഖ്യമന്ത്രിയോടും സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി രാജീവ് ചന്ദ്രശേഖർ

തദ്ദേശ ഓംബുഡ്‌സ്മാൻ നിയമനത്തെ എതിർത്ത് ബിജെപിതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി ബിജെപി…

18 hours ago

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; എസ്‍പി ഷാനവാസിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ

റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള പോലീസിന് മെഡലിന് ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനും കോഴിക്കോട്…

18 hours ago