പോളിടെക്‌നിക് കോളേജുകളിൽ സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം ജില്ലയിലെ വിവിധ പോളിടെക്‌നിക്ക് കോളേജുകളിലേക്കുള്ള ഒന്നാം വർഷ ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 17,18,21 തിയതികളിൽ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ നടക്കും. സമയക്രമം ചുവടെ ചേർക്കുന്നു.ആഗസ്റ്റ് 17ന് രാവിലെ 9ന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അംഗപരിമിതർ, കുശവൻ, പട്ടികവർഗം, കുടുംബി, അനാഥർ, THSLC സർട്ടിഫിക്കറ്റ് ഉള്ളവർ, ടെക്‌സ്‌റ്റൈൽ സൾട്ടിഫിക്കറ്റ് ഉള്ളവർ, വനിതാ പോളിടെക്‌നിക്ക് കോളജിൽ കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് (HCT) വിഭാഗത്തിൽ താത്പര്യമുള്ള ശ്രവണവൈകല്യമുളളവർ എന്നിവർക്കുള്ള പ്രവേശനമാണ് നടക്കുന്നത്. ആഗസ്റ്റ് 17 രാവിലെ 9.30ന്- 6000 റാങ്ക് വരെയുള്ള എല്ലാ വിഭാഗക്കാർക്കും, ഉച്ചയ്ക്ക് 12ന് -6001 മുതൽ 12,000 വരെയുള്ള എല്ലാ വിഭാഗകാർക്കും സ്‌പോട്ട് അഡ്മിഷൻ നടക്കും.ആഗസ്റ്റ് 18 രാവിലെ 9ന്- 12,001 മുതൽ 20,000 വരെ റാങ്കുള്ള എല്ലാ വിഭാഗക്കാർക്കും, രാവിലെ 11ന്- 20,001 മുതൽ 40,000 വരെയുള്ള മറ്റ് പിന്നാക്ക സമുദായങ്ങൾ, പട്ടികജാതി വിഭാഗക്കാർക്കും, ഉച്ചയ്ക്ക് 1ന്- സ്ട്രീം 2 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അംഗപരിമിതർ, കുശവൻ, കുടുംബി, പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും, ഉച്ചയ്ക്ക് 2ന്- സ്ട്രീം 2 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 15,000 വരെയുള്ള എല്ലാ വിഭാഗക്കാർക്കും, വൈകിട്ട് 3.30ന് സ്ട്രീം 2 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 15,001 മുതൽ 30,000 വരെയുള്ള മറ്റ് പിന്നാക്ക സമുദായങ്ങൾ, പട്ടികജാതി വിഭാഗക്കാർ എന്നിവർക്കും അഡ്മിഷൻ നടക്കും. ആഗസ്റ്റ് 21 രാവിലെ 9ന് സ്വാശ്രയ പോളിടെക്‌നിക് കോളേജിൽ അഡ്മിഷൻ എടുക്കാൻ താത്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ വിഭാഗക്കാർക്കും സ്‌പോട്ട് അഡ്മിഷൻ നടക്കും. പങ്കെടുക്കുന്നവർ അസൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രവേശനം നേടുന്നവർ വാർഷിക വരുമാനം ഒരുലക്ഷം രൂപ വരെയുള്ളവർ 1,000 രൂപയും മറ്റുള്ളവർ 3,995 രൂപയും ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി ഒടുക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

News Desk

Recent Posts

കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം

എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…

24 minutes ago

അടുത്ത ആറു മണിക്കൂറിൽ മിന്നൽ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…

35 minutes ago

ഡെങ്കിപ്പനി : ഓഗസ്റ്റ് മൂന്നിനും നാലിനും ഉറവിട നശീകരണയജ്ഞം

ജില്ലയിൽ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടുന്ന സാഹചര്യത്തിൽ, ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം. തിങ്കൾ (ഓഗസ്റ്റ് 3), ചൊവ്വ…

11 hours ago

ടെക്സ്റ്റൈൽ മേഖലയിൽ തൊഴിൽ വകുപ്പിന്റെ പരിശോധന തുടരുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തൊഴിൽ വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്, 50 സ്ഥാപനങ്ങളിൽ പരിശോധന നടത്തി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശത്തെ തുടർന്ന്…

2 days ago

നൂറുൽ ഇസ്‌ലാം സർവ്വകലാശാല എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്

തിരുവനന്തപുരം:നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും നിംസ് മെഡിസിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്. സ്വാമിനാഥൻ റിസർച്ച്…

3 days ago

ദക്ഷിണ വ്യോമസേനാ മേധാവി കേരള ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി; സമുദ്ര സുരക്ഷയെ കുറിച്ച് ചർച്ച ചെയ്തു

ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ്‌വീർ സിംഗ് മാൻ ജൂലൈ 29ന് ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ രാജേന്ദ്ര…

3 days ago