നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് തിങ്കളാഴ്ച (സെപ്റ്റംബര്‍ 11) സ്പോട്ട് അഡ്മിഷന്‍ നടക്കും. സ്ട്രീം ഒന്നിലെ സ്പോട്ട് രജിസ്ട്രേഷന്‍ രാവിലെ 9.30 മുതല്‍ 10 വരെയും സ്ട്രീം രണ്ടിലെ സ്പോട്ട് രജിസ്ട്രേഷന്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 2 വരെയുമാണ്.
സ്ട്രീം ഒന്നില്‍ രാവിലെ 10.30ന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അംഗപരിമിതര്‍, ധീവര, THSLC സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, വിഎച്ച്എസ്ഇ (ബയോമെഡിക്കല്‍ എക്യുപ്മെന്റ്) സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും, രാവിലെ 11ന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 20,000 റാങ്ക് വരെയുള്ള എല്ലാ വിഭാഗക്കാര്‍ക്കും, ഉച്ചയ്ക്ക് 12ന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 20,001 മുതല്‍ 40,000 റാങ്ക് വരെയുള്ള എല്ലാ വിഭാഗക്കാര്‍ക്കും പ്രവേശനം നടക്കും.
സ്ട്രീം രണ്ടില്‍ ഉച്ചയ്ക്ക് രണ്ടിന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട CABMല്‍ അഡ്മിഷന്‍ എടുക്കാന്‍ താത്പര്യമുള്ള ധീവര, കുശവന്‍, വിഎച്ച്എസ്ഇ വിഭാഗങ്ങളിലുള്‍പ്പെട്ടവര്‍ക്കും, ഉച്ചയ്ക്ക് 2.30ന് CABMല്‍ അഡ്മിഷന്‍ എടുക്കാന്‍ താത്പര്യമുള്ള റാങ്ക് 30,000 വരെയുള്ള എല്ലാ വിഭാഗക്കാര്‍ക്കും, മൂന്ന് മണിക്ക് CABMല്‍ അഡ്മിഷന്‍ എടുക്കാന്‍ താത്പര്യമുള്ള 30,001 റാങ്ക് മുതലുള്ള എല്ലാ വിഭാഗക്കാര്‍ക്കും പ്രവേശനം നടക്കും.
പങ്കെടുക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. പ്രവേശനം നേടുന്ന, വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപ വരെയുള്ളവര്‍ 1,000 രൂപയും മറ്റുള്ളവര്‍ 3,995 രൂപയും ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ഒടുക്കണമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…
അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…