കൊക്കോൺ 2024 ക്യാപ്ചർ ദ ഫ്ലാഗ് സൈബർ സുരക്ഷാ മത്സരത്തിൽ ആദ്യ 3 സ്ഥാനങ്ങൾ കരസ്ഥമാക്കി യു എസ് ടി

17-ാം പതിപ്പിൽ എത്തി നിൽക്കുന്ന കൊക്കോൺ ഇന്ത്യയിലെ പ്രമുഖ അന്താരാഷ്ട്ര സൈബർ സെക്യൂരിറ്റി കോൺഫറൻസാണ്. ഇന്ത്യയിലെമ്പാടു നിന്നുമുള്ള 35 ടീമുകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവച്ചാണ് യുഎസ് ടി കേരള കേന്ദ്രങ്ങളിലെ ടീമുകൾ വിജയികളായത്.

തിരുവനന്തപുരം, 28 നവംബർ 2024: പ്രമുഖ അന്തരാഷ്ട്ര സൈബർ സെക്യൂരിറ്റി കോൺഫറൻസായ കൊക്കോൺ 2024 നോടനുബന്ധിച്ച് സംഘടിപ്പിച്ച ക്യാപ്ച്ചർ ദ ഫ്ലാഗ് (സി ടി എഫ്) മത്സരത്തിൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി യുടെ കേരള കേന്ദ്രങ്ങളിൽ നിന്നുള്ള ടെക്‌നോളജി പ്രൊഫഷനലുകൾ വിജയം കൈവരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ദ ലീല ഹോട്ടലിൽ വച്ചു നടന്ന മത്സരങ്ങൾ ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷൻ (ഇസ്ര) ആണ് സംഘടിപ്പിച്ചത്. ഇൻഫർമേഷൻ സുരക്ഷ, സ്വകാര്യത തുടങ്ങിയവയെപ്പറ്റിയുള്ള വിദ്യാഭ്യാസം, പുത്തൻ കണ്ടുപിടുത്തങ്ങൾ, അവബോധം സൃഷ്ടിക്കൽ എന്നിവയാണ് കൊക്കോൺ ലക്ഷ്യമിടുന്നത്.

വെബ് ചലഞ്ചുകൾ, റിവേഴ്‌സ് എഞ്ചിനീയറിംഗ്, ക്രിപ്റ്റോഗ്രഫി, എപിഐ സാങ്കേതികത്വം, ഡിജിറ്റൽ ഫോറെൻസിക്ക്സ്, സ്റ്റെഗാനോഗ്രഫി തുടങ്ങിയ മേഖലകളിൽ എത്തിക്കൽ ഹാക്കർമാരുടെ മികവ് പ്രകടിപ്പിക്കാനും സങ്കീർണമായ വെല്ലുവിളികൾ നേരിടാനുമുള്ള അവരുടെ ഒരുക്കങ്ങളും ക്യാപ്ച്ചർ ദ ഫ്ലാഗ് മത്സരത്തിൽ പ്രകടമായി.

യു എസ് ടിയുടെ കേരളത്തിലെ ഓഫീസുകളിലെ ഇൻഫർമേഷൻ സെക്യൂരിറ്റി വിഭാഗം പ്രൊഫഷനലുകളാണ് ആദ്യ മൂന്ന് പുരസ്കാരങ്ങളും സ്വന്തമാക്കിയത്. ഇൻഫർമേഷൻ സെക്യൂരിറ്റി ലീഡായ ഷൈൻ മുഹമ്മദ്, ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ് ആനന്ദ് ശ്രീകുമാർ എന്നിവരടങ്ങിയ ടീം ആർ38007 ഒന്നാം സമ്മാനത്തിന് അർഹമായപ്പോൾ, ഇൻഫർമേഷൻ സെക്യൂരിറ്റി ലീഡ് ഷിബിൻ ബി ഷാജി, ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ് ഗോകുൽ കൃഷ്ണ എസ് എന്നിവരുടെ ടീം ലോക്കൽഗോസ്റ്റ് ആദ്യ റണ്ണർ അപ്പ് ആയി. ഇൻഫർമേഷൻ സെക്യൂരിറ്റി ലീഡ് വിഷ്ണു പ്രസാദ് ജി, ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ് അതുൽ നായർ എന്നിവരടങ്ങിയ ടീം സൈബർ നിഞ്ചാസ് രണ്ടാം റണ്ണർ അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടു. വിജയികളായ ടീമിന് ഇ ആർ എൻ ഡബ്ലിയു ജർമനിയിലെ ഗവേഷകനായ ഡേവിഡ് ബാപ്ടിസ്റ്റെ, ബീഗിൾ സെക്യൂരിറ്റി സി ഇ ഒ റെജാഹ് റഹിം എന്നിവർ സമ്മാനങ്ങൾ നൽകി.

“വിവിധങ്ങളായ സൈബർ സെക്യൂരിറ്റി വെല്ലുവിളികളെ നേരിടാനുള്ള തങ്ങളുടെ മികവ് കാഴ്‌ചവച്ച യു എസ് ടി ഇൻഫർമേഷൻ സെക്യൂരിറ്റി ടീം അംഗങ്ങളെ അഭിനന്ദക്കുന്നു. ഡിജിറ്റൽ സാങ്കേതിക വിദ്യ പരിണാമ ദിശയിലൂടെ നീങ്ങുകയും, നിർമ്മിത ബുദ്ധി കൂടുതൽ പ്രകടമാവുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ, കുറ്റമറ്റ സൈബർ സെക്യൂരിറ്റി പുതു സാങ്കേതിക വിദ്യയുടെയും വളർച്ചയുടെയും അടിസ്ഥാന ഘടകം ആവുകയാണ്. ക്യാപ്ച്ചർ ദ ഫ്ലാഗ് പോലെയുള്ള മത്സരങ്ങൾ സൈബർ സെക്യൂരിറ്റി പ്രഫഷണലുകളുടെ കഴിവുകൾ മിനുക്കിയെടുക്കുന്നതിനും, കൂടുതൽ ബൗദ്ധികമായ മുന്നേറ്റത്തിനും സഹായകമാകും. ഈ മത്സരം വിജയിച്ചതോടെ സാങ്കേതിക മികവ്, ടീം വർക്ക്, പുതിയ കണ്ടുപിടുത്തങ്ങൾ എന്നിവ പരിപോഷിപ്പിക്കുക വഴി ഡിജിറ്റൽ സാങ്കേതിക മേഖലയുടെ സുരക്ഷ ഉറപ്പാക്കുക എന്ന യു എസ് ടിയുടെ പ്രതിബദ്ധത ശക്തമായിരിക്കുകയാണ്,” യു എസ് ടി ഇൻഫർമേഷൻ സെക്യൂരിറ്റി കംപ്ലയൻസ് വിഭാഗം ആഗോള മേധാവിയും ഡയറക്ടറുമായ ആദർശ് നായർ പറഞ്ഞു.

ഗാന്ധിനഗറിൽ നടന്ന 17 ആമത് കൊക്കോൺ കോൺഫറൻസ് ലോകത്തെമ്പാടുനിന്നുമുള്ള സൈബർ സെക്യൂരിറ്റി വിദഗ്ധർ, വ്യവസായ പ്രമുഖർ, ഗവേഷകർ, തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായി. ആഗോളതലത്തിൽത്തന്നെ മികച്ച സൈബർ സെക്യൂരിറ്റി സമ്മേളനം എന്ന ഖ്യാതിയും ഇതോടെ അരക്കിട്ടുറപ്പിക്കുകയാണ് കൊക്കോൺ. കഴിഞ്ഞ വർഷം കൊച്ചിയിൽ വച്ചു നടന്ന കൊക്കോൺ 2023 ലെ മത്സരങ്ങളിലും ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയത് യു എസ് ടി യിൽ നിന്നുള്ള ടീമുകളാണ്.

News Desk

Recent Posts

453-മത് ടി.എ. മജിദ് സ്‌മാരക പുരസ്‌കാരം ശ്രീ.ആർ രാജഗോപാലിന്

കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…

26 minutes ago

“ഒരു റൊണാള്‍ഡോ ചിത്രം” ടീസർ പുറത്തിറങ്ങി

അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…

1 day ago

കാർഷിക സർവകലാശാല ബിരുദ ദാന ചടങ്ങ് ജൂൺ 26ന്  തൃശ്ശൂരിൽ

കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…

5 days ago

വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി നായകനാകുന്ന “ഫീനിക്സ്” ജൂലൈ 4ന് തിയേറ്ററുകളിലേക്ക്

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…

5 days ago

ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2 വരുന്നു

Uiതിരുവനന്തപുരം:  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും   ക്രിക്കറ്റ് ആരവം.       കേരള  ക്രിക്കറ്റിന്റെ   പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’   …

6 days ago

മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ ബസ് സർവീസ്

കഴക്കൂട്ടം:  നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…

6 days ago