പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിലെ അക്ഷര സുകൃതം പരിപാടി റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ലോകത്തിന് മുന്നിൽ കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെ അറിയിക്കാനും ബോധ്യപ്പെടുത്താനും വരും തലമുറയ്ക്ക് കഴിയട്ടെയെന്ന് അദ്ദേഹം പറഞ്ഞു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് അതിർത്തിക്കുള്ളിലെ സ്കൂളുകളിൽനിന്നും എസ്എസ്എൽസിക്കും പ്ലസ് ടുവിനും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികളെയും ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിക്കകത്ത് സ്ഥിരം താമസക്കാരും എന്നാൽ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിക്ക് പുറത്തുള്ള സ്കൂളുകളിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളെയും ആദരിക്കുന്ന പരിപാടിയാണ് അക്ഷര സുകൃതം. ആയിരത്തിലധികം കുട്ടികളെയാണ് ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചത്.
യശശരീരയായ കർണാടിക് സംഗീതജ്ഞ പത്മശ്രീ പാറശ്ശാല പൊന്നമ്മാളിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള മൂന്നാമത് സംഗീത പുരസ്കാരം പ്രശസ്ത പിന്നണി ഗായകൻ സുദീപ് കുമാറിന് മന്ത്രി സമ്മാനിച്ചു. പ്രശസ്തിപത്രവും ചെക്കും ഫലകവും അടങ്ങുന്നതായിരുന്നു സമ്മാനം.
ഉദയൻകുളങ്ങര ദേവനന്ദ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ ആൻസലൻ എം എൽ എ അധ്യക്ഷത വഹിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻ ഡാർവിൻ, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽവോഡിസ എ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിദ്യാർത്ഥികൾ അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരും പങ്കെടുത്തു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…