കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംരംഭകര്‍ക്കുള്ള അവാര്‍ഡ് മാന്‍ കാന്‍കോറിന്. സംസ്ഥാനത്തെ ഏറ്റവും മികച്ച കയറ്റുമതി സംരംഭം എന്ന വിഭാഗത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് നാച്വറല്‍ ഇന്‍്രേഗഡിയന്‍സ് മാനുഫാക്ചറിങ്ങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മാന്‍ കാന്‍കോര്‍ ഇന്‍ഗ്രീഡിയന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കരസ്ഥമാക്കിയത്. തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി രാജീവില്‍ നിന്ന് മാന്‍ കാന്‍കോര്‍ ഇന്‍്രേഗഡിയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജീമോന്‍ കോര പുരസ്‌കാരം ഏറ്റുവാങ്ങി.
കേരളത്തിലെ ഏറ്റവും മികച്ച സംരംഭകരെ കണ്ടെത്തി സംരംഭക മേഖലയിലെ മികവിനുള്ള പുരസ്‌കാരമാണ് വ്യവസായ വകുപ്പ് വിതരണം ചെയ്തത്. കേരളം സംരംഭങ്ങളുടെ കാര്യത്തില്‍ കുതിച്ചുചാട്ടം നടത്തുമ്പോള്‍ സംരംഭകരെ ചേര്‍ത്തു പിടിക്കുകയാണ് വ്യവസായ വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഉല്‍പാദന മേഖലയിലെ ഏറ്റവും മികച്ച സൂക്ഷ്മ-ചെറുകിട-ഇടത്തരം-വന്‍കിട സംരംഭങ്ങള്‍ക്ക് പുറമെ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള മികച്ച സംരംഭം, ഏറ്റവും മികച്ച വനിതാ സംരംഭം എന്നീ മേഖലയിലും ഉല്‍പാദന മേഖലയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പിനുമുള്ള പുരസ്‌കാരവും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു.
കയറ്റുമതി രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിച്ചതില്‍ സംസ്ഥാനത്തിന്റെ പിന്തുണ മികച്ചതാണെന്ന് മാന്‍ കാന്‍കോര്‍ സിഇഒ ജീമോന്‍ കോര പറഞ്ഞു.
അസംസ്‌കൃത വസ്തുക്കളുടെ സുസ്ഥിര ഉറവിടം, ശുദ്ധമായ സത്ത്, നൂതന ഗവേഷണം തുടങ്ങിയവയിലൂന്നി നാച്വറല്‍ ഇന്‍്രേഗഡിയന്‍സ് ഉല്‍പാദനത്തില്‍ മാന്‍ കാന്‍കോര്‍ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഒലിയോറെസിന്‍, എസന്‍ഷ്യല്‍ ഓയില്‍, നാച്വറല്‍ ആന്റിഓക്‌സിഡന്റുകള്‍, കള്‍നറി കളേഴ്സ് എന്നിങ്ങനെ വിവിധ നൂതന ഉല്‍പന്നങ്ങളാണ് മാന്‍ കാന്‍കോര്‍ ഉണ്ടാക്കുന്നത്. ഒലിയോറെസിന്‍ മാനുഫാക്ചറിങ്ങ് രംഗത്ത് ലോകത്തെ തന്നെ മികച്ച കമ്പനികളില്‍ ഒന്നാണ് മാന്‍ കാന്‍കോര്‍.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, വ്യവസായ വാണിജ്യ ഡയറക്ടര്‍ എസ് ഹരികിഷോര്‍, ഡോ. ദിവ്യ എസ് അയ്യര്‍, അലക്സ് വര്‍ഗീസ്, ആനി ജൂല തോമസ്, കെ അജിത്കുമാര്‍, സന്തോഷ് കോശി തോമസ്, എ നിസാറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…
അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…