Categories: Uncategorized

മാലിന്യമുക്ത നഗരത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം; തിരുവനന്തപുരം നഗരസഭ

നഗരത്തിൽ വിവിധയിടങ്ങളിൽ മാലിന്യം വലിച്ചെറിയാൻ നടത്തിയ ശ്രമങ്ങൾ സ്പെഷ്യൽ നൈറ്റ്‌ സ്‌ക്വാഡിന്റെ ഇടപെടലിൽ കണ്ടെത്തി തടഞ്ഞു. അനധികൃതമായി മാലിന്യം ശേഖരിച്ചതിനടക്കം ഉപയോഗിച്ച വാഹനങ്ങൾ പിടിച്ചെടുത്ത് പൊലീസിന് കൈമാറുകയും പിഴചുമത്തുകയും ചെയ്തു. സ്പെഷ്യൽ നൈറ്റ്‌ സ്‌ക്വാഡിന്റെ പ്രവർത്തനങ്ങൾ ശക്തമായി തുടരും.

കഴിഞ്ഞദിവസങ്ങളിൽ പിടികൂടിയ കേസുകൾ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആകെ 10 കേസുകളാണ് എടുത്തിട്ടുള്ളത്. ഫോർട്ട്, പൂന്തുറ, തമ്പാനൂർ പോലീസ് സ്റ്റേഷനുകളിൽ ഒന്ന് വീതവും, വഞ്ചിയൂർ സ്റ്റേഷനിൽ അഞ്ചും, കന്റോൺമെന്റ് സ്റ്റേഷനിൽ രണ്ടും കേസുകൾ എടുത്തിട്ടുണ്ട്.

പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവരുടെ ചിത്രങ്ങൾ പകർത്തി 9447377477 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പിൽ അയച്ചുതരണമെന്ന് അഭ്യർത്ഥിക്കുകയാണ്. കർക്കശമായ നടപടികൾ സ്വീകരിക്കും. മാലിന്യമുക്ത നഗരത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

2 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

2 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

2 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

2 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

2 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

2 weeks ago