ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ ഉള്ള പ്രതികരണം കണ്ടാൽ മലയാളം ഇൻഡസ്ട്രിയിൽ മാത്രമേ ചൂഷണം ഉള്ളു എന്നു തോന്നും വിധമാണ്. സിനിമ മേഖല കഴിഞ്ഞാൽ സാംസ്‌കാരിക രംഗത്തെ നർത്തകിമാര്‍ നേരിടുന്ന പ്രതിസന്ധികള്‍ നിരവധിയുണ്ടെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സംബന്ധിച്ച് പ്രശസ്ത നര്‍ത്തകി സൗമ്യ സുകുമാരന്റെ അഭിപ്രായം.
സൗമ്യ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത് ഇപ്രകാരമാണ്
സ്ത്രീകൾ ഉള്ള എല്ലാ മേഖലയിലും ഈ പരിപാടി ഉണ്ട്. വെറുപ്പുളവാക്കുന്ന ഒരു വാട്സാപ്പ് ചാറ്റ് പോലും അതിക്രമം ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഏറ്റവും ഉന്നത വകുപ്പിലാണ് ഞാൻ രണ്ടു കൊല്ലം മുൻപ് പരാതിപ്പെട്ടത്. നടപടി പോയിട്ട് ആ പരാതി വായിച്ചആൾ അനേഷണം പോലും ഉണ്ടായില്ല എന്നതാണ് യാഥാർഥ്യം. മലയാള സിനിമയില്‍ കാസ്റ്റിക് കൗച്ച് ഉണ്ടെന്ന് അടിവരയിലുന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. അധികാര കേന്ദ്രങ്ങളിൽ നിന്നുള്ള ലൈംഗിക അതിക്രമം എന്നതിനൊപ്പം ലഹരി ഉപയോഗം വ്യാപകമാണെന്നും റിപ്പോർട്ടിലുണ്ട്.
മലയാള സിനിമയിൽ ആൺമേൽക്കോയ്മയാണ് നിലനിൽക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. അവനവന്റെ സുരക്ഷ ആവശ്യം എങ്കിൽ അവനവൻ സ്വയം ശ്രദ്ധിക്കുക എന്നതല്ലാതെ ഒരു തുടർ നടപടിയും പ്രതീക്ഷിക്കുന്നില്ല. നേരിട്ട് അറിയുന്ന ചിലരുടെ ഇപ്പോഴത്തെ പ്രസ്താവനകൾ കാണുമ്പോൾ സത്യത്തിൽ ചിരിക്കണോ കരയണോ എന്നു അറിഞ്ഞൂടാ.
സൗമ്യ സുകുമാരന്‍
https://www.facebook.com/soumya.geejo
''നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിൻറെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കേരളത്തിലെ എല്ലാ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയംഗമമായ സ്വാതന്ത്ര്യദിന…
നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 78 വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി…
എല്ലാ പൗരന്മാര്ക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. 79ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.ഭരണഘടനയും…
മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത്, അത് മുൻപ്. ഇപ്പോൾ ഞങ്ങൾക്ക് സർക്കാർ അടച്ചുറപ്പുള്ള നല്ല വീടുകൾ…
ജമ്മു-കാശ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ കനത്ത മേഘവിസ്ഫോടനത്തിൽ പത്തുപേർ മരിച്ചതായി റിപ്പോർട്ട്. മച്ചൈൽ മാതാ യാത്ര നടക്കുന്ന വഴിയിലായുള്ള ചൊസോതി ഗ്രാമത്തിലാണ്…
കൊച്ചി: ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പെരിയാറിലൂടെ വാട്ടർ മെട്രോ സർവീസ് പരിഗണനയില്‍! വെറും 20 മിനിറ്റിൽ വിമാനത്താവളത്തിൽ എത്താം.…