അനന്തപുരിയിലെ പ്രമുഖ സാഹിത്യ സാംസ്കാരിക സംഘടനയായ നവസാഹിതി വിവിധ പരിപാടികളോടെ അതിൻ്റെ ഏഴാമത് വാർഷികം ആഘോഷിച്ചു. പ്രമുഖ ഗാന്ധിയൻ ഡോ.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വച്ച് ഡോ. ജി.രാജേന്ദ്രൻ പിള്ള രചിച്ച ആത്മനൈവേദ്യo എന്ന കവിതാസമാഹാരം പ്രശസ്ത ഭാഷാപണ്ഡിതൻ ഡോ.എഴുമറ്റൂർ രാജരാജവർമ്മ പ്രകാശനം ചെയ്തു. നവസാഹിതിയുടെ പ്രസിഡൻ്റും കവിയുമായ മല്ലിക വേണുകുമാർ പുസ്തകം സ്വീകരിക്കുകയും പുസ്തക അവതരണം നടത്തുകയും ചെയ്തു.
നവസാഹിതിയുടെ സമഗ്ര സംഭാവനക്കുള്ള വിശിഷ്ട സർഗപ്രതിഭ പുരസ്കാരം ഡോ. ജി.രാജേന്ദ്രൻ പിള്ളയ്ക്ക് നൽകി. 2025 ലെ നവസാഹിതി കവിതാപുരസ്‌കാരം അരുവിക്കര വിൽഫ്രെഡ്ന് സമ്മാനിച്ചു. പ്രവാസി ഭാരതി റേഡിയോ എം.ഡി കെ ചന്ദ്രസേനൻ, മുതിർന്ന എഴുത്തുകാരായ പാലോട് വാസുദേവൻ നായർ, എം. പി ഉണ്ണിത്താൻ, കറുകപ്പള്ളി രാധാകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അധ്യാപികയായ ഗീത ഭാസ്‌കരും മാധ്യമപ്രവർത്തകനായ അനീഷ് തകടിയിലും ആശംസാപ്രസംഗം നടത്തി. കുമാരി ഭാഗ്യനിധിയുടെയും കുമാരി ഭാഗ്യനന്ദയുടെയും പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ അഡ്വ. ലക്ഷ്മി എസ്. ആർ സ്വാഗതം പറഞ്ഞു.
ഗായത്രി മല്ലിക ഏകോപനം നടത്തിയ പരിപാടിയിൽ ഡോ. ജി. രാജേന്ദ്രൻ പിള്ള കൃതജ്ഞത പറഞ്ഞു. ചടങ്ങിന് മുന്നോടിയായി നടന്ന കാവ്യാഞ്ജലിയിൽ ജയചന്ദ്രൻ രാമചന്ദ്രൻ ആധ്യക്ഷ്യം വഹിക്കുകയും, ഡോ. പ്രേംകുമാർ വെഞ്ഞാറമൂട് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. 25 ൽ ഏറെ കവികൾ കാവവ്യാഞ്ജലിയിൽ പങ്കെടുത്ത് കവിത ചൊല്ലി.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…