ഇന്റർ സ്കൂൾ കലാമാമാങ്കം ഒരുക്കി തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവൻ. തലസ്ഥാനത്തെ ഇരുപതോളം സ്കൂളുകൾ പങ്കെടുക്കുന്ന കലാ മാമാങ്കത്തിന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ജോബ് കുര്യൻ തിരിതെളിച്ചു.
സ്കൂൾ ഹെഡ് ബോയ് അനിരുദ്ധ് സി മേനോൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ തിരുവനന്തപുരം ഭാരതീയ വിദ്യാഭവൻ കേന്ദ്ര കമ്മിറ്റി മെമ്പർ ഡോ ആശ ആർ നായർ അധ്യക്ഷപദം അലങ്കരിച്ചു. കുട്ടികൾ തമ്മിലുള്ള മത്സരങ്ങളിൽ സ്ഥാനങ്ങൾ പരിഗണിക്കേണ്ടതില്ലെന്നും, മത്സരങ്ങളിൽ പങ്കെടുക്കുന്നതാണ് ജീവിതവിജയമെന്നും മുഖ്യാതിഥി ജോബ് കുര്യൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
നാടക, യുക്തി, നാട്യസൂത്ര, നാദനിർവാണ, നസാക്കത്ത് എന്നിങ്ങനെ അഞ്ചോളം മത്സര ഇനങ്ങൾ ആണ് കലാമാമാങ്കത്തിൽ ഉൾപ്പെടുത്തിയത്.
ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര അസോസിയേറ്റ് സെക്രട്ടറിയും ഡയറക്ടറുമായ ഡോ ജി എൽ മുരളീധരൻ, മൺവിള ഭാരതീയ വിദ്യാഭവൻ സ്കൂൾ പ്രിൻസിപ്പൽ ദീപ വി, സ്കൂൾ പിടിഎ പ്രസിഡന്റ് രേഷ്മ ശ്രീരാജ് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. പ്രസ്തുത ചടങ്ങിന് സ്കൂൾ ഹെഡ്ഗേൾ തീർത്ഥ കൃതജ്ഞത അർപ്പിച്ചു
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…