Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായി

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായി. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോർപ്പറേഷന്റെ താൽക്കാലിക തൊഴിലാളിയാണ് ജോയി. തിരച്ചിൽ ഇപ്പോഴും തുടരുന്നു.

തമ്പാനൂർ റെയിൽവേ സ്റ്റേഷൻ അടുത്ത് വലിയതോതില്‍ മാലിന്യങ്ങൾ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മാലിന്യ കൂമ്പാരത്തിനുള്ളിൽ അകപ്പെട്ടതാകാന്‍ സാധ്യതയുണ്ടെന്ന് അഗ്നിശമനസേന സംശയിക്കുന്നു. മണിക്കൂറുകൾ നാലായിട്ടും ഇതുവരെ കണ്ടെത്താനായില്ല. അഗ്നിരക്ഷാസേനയും സ്കൂബ സംഘവുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

error: Content is protected !!