AGRICULTURE

കിഴങ്ങുവിള കൃഷി വ്യാപിപ്പിക്കാൻ ‘ന്യൂട്രീ ട്യൂബർ കേരളം’ പദ്ധതി; 5,000 സ്കൂളുകളിലേക്ക് കതിർ കാർഷിക ക്ലബ്ബുകൾ

തിരുവനന്തപുരം: കേരളത്തിന്റെ ഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനും ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനുമായി കിഴങ്ങുവിള കൃഷി വ്യാപിപ്പിക്കുന്ന ‘ന്യൂട്രീ ട്യൂബർ കേരളം’ പദ്ധതി നടപ്പാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. കിഴങ്ങുവിളകളെ ഇടവിള കൃഷിയായി പ്രോത്സാഹിപ്പിച്ച് ഭക്ഷ്യോൽപ്പാദനം വർധിപ്പിക്കുകയും പോഷകസമൃദ്ധമായ ഭക്ഷണശീലം വളർത്തിയെടുക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കൃഷിഭവനുകൾ, ആദിവാസി ഗോത്രസമൂഹങ്ങൾ, കർഷകർ എന്നിവരെ ഏകോപിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. തിരുവനന്തപുരം ശ്രീകാര്യം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച സംസ്ഥാന കിഴങ്ങുവിള ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മാറിവരുന്ന ഭക്ഷണസംസ്കാരവും പച്ചക്കറികളിലെ കീടനാശിനികളുടെ അമിത ഉപയോഗവും കേരളത്തിന്റെ ആരോഗ്യരംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. കീടനാശിനികളുടെ അമിത സാന്നിധ്യം ക്യാൻസർ, വൃക്കരോഗങ്ങൾ, ജീവിതശൈലീരോഗങ്ങൾ എന്നിവയുടെ വർധനയ്ക്ക് കാരണമാകുന്നുണ്ടെന്നും ചികിത്സയ്ക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കേണ്ടിവരുന്ന സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ അന്നം, എന്റെ ഉത്തരവാദിത്തം’ എന്ന ചിന്തയിലേക്ക് മലയാളികൾ മാറണമെന്നും സ്വന്തം ഭക്ഷ്യാവശ്യങ്ങൾക്കായി കൃഷിയെ കൂടുതൽ ആശ്രയിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

5,000 സ്കൂളുകളിലേക്ക് കതിർ കാർഷിക ക്ലബ്ബുകൾ

നിലവിൽ 500 സ്കൂളുകളിൽ പ്രവർത്തിക്കുന്ന ‘കതിർ’ കാർഷിക ക്ലബ്ബുകൾ അടുത്ത അധ്യയനവർഷം 5,000 സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും. കോളേജുകളിലും ഐ.ടി. സ്ഥാപനങ്ങളിലും കാർഷിക ക്ലബ്ബുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. കൃഷിയിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

കാർഷിക കയറ്റുമതിക്ക് ബി2ബി അഗ്രി എക്സ്പോ

കേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതിയും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനായി വിദേശ കമ്പനികളെ പങ്കെടുപ്പിച്ച് വിപുലമായ ബി2ബി അഗ്രി എക്സ്പോ സംഘടിപ്പിക്കും.

കാർഷികമേഖലയിൽ എ.ഐ, ഡ്രോൺ, ഐ.ഒ.ടി തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനും കർഷകർക്ക് പ്രയോജനകരമായ രീതിയിൽ കാർബൺ ക്രെഡിറ്റ് സെൽ രൂപീകരിക്കുന്നതിനും സർക്കാർ ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി.

ചടങ്ങിൽ കാർഷികോൽപ്പാദന കമ്മീഷണർ ഡോ. വീണ എൻ. മാധവൻ, കൃഷിവകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ, ഐ.സി.എ.ആർ-സി.ടി.സി.ആർ.ഐ പ്രസിഡന്റ് ഡോ. ജി. ബൈജു, എം.എസ്.എസ്.ആർ.എഫ് ഡയറക്ടർ ഡോ. സി. തമ്പാൻ, ഐ.എസ്.ആർ.സി സെക്രട്ടറിയും ഐ.സി.എ.ആർ-സി.ടി.സി.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ. കെ. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

മികച്ച കിഴങ്ങുവിള കർഷകനുള്ള ദേശീയ അവാർഡ് നേടിയ അമ്പലവയൽ സ്വദേശി കെ. ബാബുവിനെയും മികച്ച കാർഷിക പ്രവർത്തകരെയും ചടങ്ങിൽ മന്ത്രി ആദരിച്ചു.

News Desk

Share
Published by
News Desk

Recent Posts

ദക്ഷിണ കൊറിയയിൽ നിക്ഷേപിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് 14.3 മില്യൺ ഡോളർ വരെ സബ്സിഡി

കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ് സമാപിച്ചു; 11 രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം പേർ പങ്കെടുത്തു അങ്കമാലി:…

4 hours ago

സിനിമയ്ക്കപ്പുറം സാംസ്കാരിക വൈവിധ്യങ്ങളുടെ വേദിയായി ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള നഗരി

പനജി: സിനിമാ പ്രദർശനങ്ങൾക്കപ്പുറം ഇന്ത്യയുടെ സർഗാത്മകവും സാംസ്കാരികവുമായ വൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്ന വിപുലമായ വേദിയായി 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI)…

5 hours ago

വിതുരയിലെ ഗോത്രവർഗ ഉന്നതികളിൽ ഭക്ഷ്യ കമ്മീഷൻ സന്ദർശനം; സഞ്ചരിക്കുന്ന റേഷൻ കട ആരംഭിക്കാൻ നടപടി

തിരുവനന്തപുരം: വിതുര പഞ്ചായത്തിലെ ഗോത്രവർഗ ഉന്നതികളായ തലത്തുതക്കാവ്, കല്ലംകുടി, നെട്ടയം എന്നിവിടങ്ങളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ സന്ദർശനം നടത്തി. കമ്മീഷൻ…

6 hours ago

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് എതിരെ ഐക്യദാർഢ്യം; തിരുവനന്തപുരത്ത് ‘ഓറഞ്ച് ദ വേൾഡ്’ വാക്കത്തോൺ സംഘടിപ്പിച്ചു

തിരുവനന്തപുരം: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിച്ച് സുരക്ഷിതവും സമത്വാധിഷ്ഠിതവുമായ സമൂഹം കെട്ടിപ്പടുക്കണമെന്ന സന്ദേശവുമായി തലസ്ഥാനത്ത് 'ഓറഞ്ച് ദ വേൾഡ്'…

6 hours ago

വേവ്സ് ഫിലിം ബസാറിന്റെ 20-ാം പതിപ്പ്: 54 രാജ്യങ്ങളിൽ നിന്ന് 2,288 പ്രതിനിധികൾ പങ്കെടുത്തു

ചലച്ചിത്ര മേഖലയിലെ അന്താരാഷ്ട്ര സഹകരണത്തിനും ബിസിനസ് സാധ്യതകൾക്കും പുതിയ വഴിതുറന്ന് വേവ്സ് ഫിലിം ബസാറിന്റെ ഇരുപതാം പതിപ്പ് സമാപിച്ചു. 54…

10 hours ago

അയ്യപ്പഭക്തരുമായി വാക്കുതർക്കം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം | 25 നവംബർ 2026 അയ്യപ്പഭക്തരുമായി വാക്കുതർക്കത്തിലേർപ്പെട്ട കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ നടപടി. സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന്…

11 hours ago