കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ് സമാപിച്ചു; 11 രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം പേർ പങ്കെടുത്തു
അങ്കമാലി: ദക്ഷിണ കൊറിയയിലെ സൗത്ത് ഗ്യോങ്‌സാങ് പ്രവിശ്യയിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാനും സംയുക്ത നിക്ഷേപങ്ങൾ നടത്താനും ഇന്ത്യൻ കമ്പനികൾക്ക് വൻ അവസരങ്ങളുണ്ടെന്ന് കൊറിയ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇക്കണോമിക് പ്രൊമോഷൻ ഏജൻസിയിലെ ഓവർസീസ് ഇൻവെസ്റ്റ്‌മെന്റ് അട്രാക്ഷൻ ഡയറക്ടർ ഡോ. മിറാൻ (കേറ്റ്) കിം. ഇവിടെ നിക്ഷേപം നടത്തുന്ന ഇന്ത്യൻ കമ്പനികൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി 3.6 മില്യൺ ഡോളർ വരെയും വൻകിട നിക്ഷേപങ്ങൾക്ക് 14.3 മില്യൺ ഡോളർ വരെയും സബ്സിഡി ലഭിക്കുമെന്ന് അവർ അറിയിച്ചു. അങ്കമാലിയിൽ സമാപിച്ച കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അവർ.
ഇന്ത്യയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രതിരോധ, ബഹിരാകാശ മേഖലകളിൽ ഇന്ത്യയ്ക്കും ദക്ഷിണ കൊറിയയ്ക്കും വലിയ സഹകരണ സാധ്യതകളുണ്ടെന്ന് ഡോ. മിറാൻ കിം വ്യക്തമാക്കി. ഇന്ത്യയുടെ തുറമുഖ-കപ്പൽ നിർമാണ മേഖലയുടെ വികസനത്തിനായി ഗ്യോങ്‌നാം പ്രവിശ്യയിലെ ലോകോത്തര കപ്പൽശാലകളുമായി പങ്കാളിത്തം സ്ഥാപിക്കാനും കഴിയും.
കൊറിയയുടെ പ്രതിരോധ-ബഹിരാകാശ ഉൽപ്പാദനത്തിന്റെ 80 ശതമാനവും നടക്കുന്ന ഈ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന കൊറിയൻ ബഹിരാകാശ ഏജൻസിയായ ‘കാസ’യ്ക്ക് കീഴിലുള്ള ഗവേഷണ, സംയുക്ത സംരംഭ അവസരങ്ങളും ഇന്ത്യൻ കമ്പനികൾക്ക് പ്രയോജനപ്പെടുത്താം.
ഫാക്ടറി പ്രവർത്തനം ആരംഭിക്കുന്നതുവരെയുള്ള നടപടികൾക്കായി ഇന്ത്യൻ സംരംഭകർക്ക് ഏകജാലക സംവിധാനം ഒരുക്കുമെന്നും അവർ അറിയിച്ചു. നിക്ഷേപ അവസരങ്ങൾ കണ്ടെത്തുക, ഇന്ത്യ-കൊറിയ കമ്പനികളെ തമ്മിൽ ബന്ധിപ്പിക്കുക, അനുയോജ്യമായ സ്ഥലം കണ്ടെത്തുക, അനുമതികൾ നേടുക, സബ്സിഡികൾ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളിൽ പ്രവിശ്യയുടെ ഭാഗത്തുനിന്ന് പൂർണമായ ഭരണപരമായ സഹായം ഉറപ്പാക്കുമെന്നും വ്യക്തമാക്കി.
ഇന്ത്യയുടെ ഡിജിറ്റൽ ശേഷിയും ആഫ്രിക്കൻ വിപണികളും തമ്മിലുള്ള പാലമായി കേരളം മാറണമെന്ന് ലെസോത്തോ ഹൈക്കമ്മീഷണർ അഡ്വ. ലെബോഹാങ് വാലന്റൈൻ മൊച്ചാബ അഭിപ്രായപ്പെട്ടു. ടെക്നോപാർക്ക്, ഇൻഫോപാർക്ക്, കെ-ഫോൺ തുടങ്ങിയ കേരളത്തിന്റെ നേട്ടങ്ങൾ ആഫ്രിക്കയ്ക്ക് മാതൃകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
വിദേശ സാങ്കേതികവിദ്യകളുടെ ഉപഭോക്താക്കളായി മാത്രം തുടരാതെ സാങ്കേതിക വികസനത്തിൽ സജീവ പങ്കാളികളാകാനാണ് ആഫ്രിക്കൻ രാജ്യങ്ങൾ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. ഇന്ത്യയും ആഫ്രിക്കൻ രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായി ബിസിനസ് സംവാദങ്ങൾ, പ്രതിനിധി സംഘങ്ങളുടെ സന്ദർശനം, വിവിധ മേഖലകളിലെ പൈലറ്റ് പദ്ധതികൾ, വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ എന്നിവ നടപ്പാക്കണമെന്നും നിർദ്ദേശിച്ചു.
ഇന്ത്യയും അർജന്റീനയും തമ്മിലുള്ള വ്യാപാരബന്ധം പുതിയ തലത്തിലേക്ക് വളരുകയാണെന്ന് അർജന്റീന എംബസിയിലെ ഇക്കണോമിക് ആൻഡ് കൊമേഴ്‌സ്യൽ വിഭാഗം മേധാവി അഗതാ സാൽദിവർ പറഞ്ഞു. ഭക്ഷ്യ-ഊർജ മേഖലകളിൽ ഇരു രാജ്യങ്ങൾക്കും പരസ്പരപൂരകമായ സാധ്യതകളുണ്ട്. ഊർജം, ഖനനം, കാർഷിക സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ സംരംഭകർക്ക് നിക്ഷേപ അവസരങ്ങളുണ്ടെന്നും അവർ വ്യക്തമാക്കി.
വിദേശ സംരംഭകർക്ക് ഉഗാണ്ടയിൽ കമ്പനി രജിസ്റ്റർ ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ വ്യവസായ പാർക്കുകളിൽ സ്ഥലം ലഭ്യമാക്കാനാകുമെന്ന് ഉഗാണ്ടൻ ഹൈക്കമ്മീഷണർ പ്രൊഫ. ജോയ്സ് കകുരമത്സി കികഫുണ്ട പറഞ്ഞു. 100 ശതമാനം വിദേശ ഉടമസ്ഥത അനുവദിക്കുന്നതിനൊപ്പം നികുതി അടച്ചശേഷമുള്ള ലാഭം പൂർണമായും സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകാനും നിക്ഷേപകർക്ക് സ്വാതന്ത്ര്യമുണ്ടെന്നും അവർ വ്യക്തമാക്കി.
കേരളത്തിന്റെ ഡിജിറ്റൽ ഭാവി, പുതിയ നിക്ഷേപ സാധ്യതകൾ, ആഗോള സാങ്കേതിക പങ്കാളിത്തം എന്നിവ ചർച്ച ചെയ്യുന്നതിനായി മുംബൈ ആസ്ഥാനമായ ഐടി സേവന കമ്പനിയായ ബ്ലൂക്ലൗഡാണ് ദ്വിദിന ഉച്ചകോടി സംഘടിപ്പിച്ചത്.
രണ്ട് ദിവസങ്ങളിലായി 18 സെഷനുകളിലായി നടന്ന സമ്മിറ്റിൽ 11 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികൾ ഉൾപ്പെടെ ആയിരത്തിലധികം പേർ പങ്കെടുത്തു.
ബ്ലൂ ഇക്കോണമി, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, എന്റർപ്രൈസ് ടെക്നോളജി, സെമികണ്ടക്ടറുകൾ, ഇന്നൊവേഷൻ, ക്ലൗഡ് ഡാറ്റാ സെന്ററുകൾ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, പുനരുപയോഗ ഊർജം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജനറേറ്റീവ് എ.ഐ, സൈബർ സുരക്ഷ, ഡിജിറ്റൽ ട്രസ്റ്റ്, സ്റ്റാർട്ടപ്പ്-ഇന്നൊവേഷൻ ഇക്കോസിസ്റ്റം തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടിയിൽ വിശദമായി ചർച്ചയായി.
അന്താരാഷ്ട്ര നിക്ഷേപ സാധ്യതകളും ആഗോള സാങ്കേതിക പങ്കാളിത്തവും പ്രയോജനപ്പെടുത്തി കേരളത്തെ ഡിജിറ്റൽ-വ്യവസായ വികസനത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റാനുള്ള സാധ്യതകളാണ് ഉച്ചകോടി മുന്നോട്ടുവച്ചത്.
പനജി: സിനിമാ പ്രദർശനങ്ങൾക്കപ്പുറം ഇന്ത്യയുടെ സർഗാത്മകവും സാംസ്കാരികവുമായ വൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്ന വിപുലമായ വേദിയായി 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI)…
തിരുവനന്തപുരം: വിതുര പഞ്ചായത്തിലെ ഗോത്രവർഗ ഉന്നതികളായ തലത്തുതക്കാവ്, കല്ലംകുടി, നെട്ടയം എന്നിവിടങ്ങളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ സന്ദർശനം നടത്തി. കമ്മീഷൻ…
തിരുവനന്തപുരം: കേരളത്തിന്റെ ഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനും ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനുമായി കിഴങ്ങുവിള കൃഷി വ്യാപിപ്പിക്കുന്ന 'ന്യൂട്രീ ട്യൂബർ കേരളം' പദ്ധതി നടപ്പാക്കുമെന്ന് കൃഷിവകുപ്പ്…
തിരുവനന്തപുരം: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിച്ച് സുരക്ഷിതവും സമത്വാധിഷ്ഠിതവുമായ സമൂഹം കെട്ടിപ്പടുക്കണമെന്ന സന്ദേശവുമായി തലസ്ഥാനത്ത് 'ഓറഞ്ച് ദ വേൾഡ്'…
ചലച്ചിത്ര മേഖലയിലെ അന്താരാഷ്ട്ര സഹകരണത്തിനും ബിസിനസ് സാധ്യതകൾക്കും പുതിയ വഴിതുറന്ന് വേവ്സ് ഫിലിം ബസാറിന്റെ ഇരുപതാം പതിപ്പ് സമാപിച്ചു. 54…
തിരുവനന്തപുരം | 25 നവംബർ 2026 അയ്യപ്പഭക്തരുമായി വാക്കുതർക്കത്തിലേർപ്പെട്ട കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ നടപടി. സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന്…