FOOD

വിതുരയിലെ ഗോത്രവർഗ ഉന്നതികളിൽ ഭക്ഷ്യ കമ്മീഷൻ സന്ദർശനം; സഞ്ചരിക്കുന്ന റേഷൻ കട ആരംഭിക്കാൻ നടപടി

തിരുവനന്തപുരം: വിതുര പഞ്ചായത്തിലെ ഗോത്രവർഗ ഉന്നതികളായ തലത്തുതക്കാവ്, കല്ലംകുടി, നെട്ടയം എന്നിവിടങ്ങളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ സന്ദർശനം നടത്തി. കമ്മീഷൻ അംഗം സബിതാ ബീഗത്തിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം.

തലത്തുതക്കാവ് ഗവൺമെന്റ് ട്രൈബൽ സ്കൂളിലെത്തിയ കമ്മീഷൻ സംഘം അധ്യാപകരുമായും വിദ്യാർഥികളുമായും സംവദിച്ചു. വിദ്യാർഥികൾക്ക് ഉച്ചഭക്ഷണവും പോഷകാഹാരങ്ങളും കൃത്യമായി ലഭിക്കുന്നുണ്ടോയെന്നും സംഘം പരിശോധിച്ചു.

തുടർന്ന് പ്രദേശത്തെ എസ്.ടി പ്രമോട്ടർമാർ, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരുമായി കമ്മീഷൻ ചർച്ച നടത്തി. പൊതുവിതരണ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നതിന് ഉന്നതി നിവാസികൾ നേരിടുന്ന യാത്രാക്ലേശം പ്രദേശവാസികൾ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തി.

പ്രശ്നത്തിന് പരിഹാരമായി മേഖലയിൽ സഞ്ചരിക്കുന്ന റേഷൻ കട ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കമ്മീഷൻ അംഗം സബിതാ ബീഗം ഉറപ്പുനൽകി. പ്രദേശവാസികളുടെ റേഷൻ കാർഡുമായി ബന്ധപ്പെട്ട പരാതികൾ അടിയന്തരമായി പരിഹരിക്കുന്നതിന് താലൂക്ക് സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു.

വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വാർഡ് മെമ്പർ, ഊരുമൂപ്പൻ എന്നിവരുമായും കമ്മീഷൻ അംഗം ചർച്ച നടത്തി.

പാലോട് റേഞ്ച് ഓഫീസർ ശ്രീജുവിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം, പാലോട് ഉപജില്ലാ അസിസ്റ്റന്റ് എജ്യുക്കേഷൻ ഓഫീസർ, താലൂക്ക് സപ്ലൈ ഓഫീസർ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.

News Desk

Recent Posts

ദക്ഷിണ കൊറിയയിൽ നിക്ഷേപിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് 14.3 മില്യൺ ഡോളർ വരെ സബ്സിഡി

കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ് സമാപിച്ചു; 11 രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം പേർ പങ്കെടുത്തു അങ്കമാലി:…

4 hours ago

സിനിമയ്ക്കപ്പുറം സാംസ്കാരിക വൈവിധ്യങ്ങളുടെ വേദിയായി ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള നഗരി

പനജി: സിനിമാ പ്രദർശനങ്ങൾക്കപ്പുറം ഇന്ത്യയുടെ സർഗാത്മകവും സാംസ്കാരികവുമായ വൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്ന വിപുലമായ വേദിയായി 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI)…

5 hours ago

കിഴങ്ങുവിള കൃഷി വ്യാപിപ്പിക്കാൻ ‘ന്യൂട്രീ ട്യൂബർ കേരളം’ പദ്ധതി; 5,000 സ്കൂളുകളിലേക്ക് കതിർ കാർഷിക ക്ലബ്ബുകൾ

തിരുവനന്തപുരം: കേരളത്തിന്റെ ഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനും ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനുമായി കിഴങ്ങുവിള കൃഷി വ്യാപിപ്പിക്കുന്ന 'ന്യൂട്രീ ട്യൂബർ കേരളം' പദ്ധതി നടപ്പാക്കുമെന്ന് കൃഷിവകുപ്പ്…

6 hours ago

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് എതിരെ ഐക്യദാർഢ്യം; തിരുവനന്തപുരത്ത് ‘ഓറഞ്ച് ദ വേൾഡ്’ വാക്കത്തോൺ സംഘടിപ്പിച്ചു

തിരുവനന്തപുരം: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിച്ച് സുരക്ഷിതവും സമത്വാധിഷ്ഠിതവുമായ സമൂഹം കെട്ടിപ്പടുക്കണമെന്ന സന്ദേശവുമായി തലസ്ഥാനത്ത് 'ഓറഞ്ച് ദ വേൾഡ്'…

6 hours ago

വേവ്സ് ഫിലിം ബസാറിന്റെ 20-ാം പതിപ്പ്: 54 രാജ്യങ്ങളിൽ നിന്ന് 2,288 പ്രതിനിധികൾ പങ്കെടുത്തു

ചലച്ചിത്ര മേഖലയിലെ അന്താരാഷ്ട്ര സഹകരണത്തിനും ബിസിനസ് സാധ്യതകൾക്കും പുതിയ വഴിതുറന്ന് വേവ്സ് ഫിലിം ബസാറിന്റെ ഇരുപതാം പതിപ്പ് സമാപിച്ചു. 54…

10 hours ago

അയ്യപ്പഭക്തരുമായി വാക്കുതർക്കം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം | 25 നവംബർ 2026 അയ്യപ്പഭക്തരുമായി വാക്കുതർക്കത്തിലേർപ്പെട്ട കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ നടപടി. സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന്…

11 hours ago