Ananthapuri Online News

Anantham Athivegam Ananthapuri Varthakal

കെഎസ്ആർടിസി ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് 15 ഓളം പേര്‍ക്ക് പരുക്ക്

വട്ടപ്പാറ മരുതൂർ പാലത്തിന് മുകളിൽ തിരുവനന്തപുരത്തുനിന്നും പത്തനംതിട്ടയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കർണാടകയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ലോഡുമായി വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ച് 15 ഓളം കെഎസ്ആർടിസി യാത്രക്കാർക്ക് സാരമായ പരുക്ക് പറ്റി. ലോറിയുടെയും ബസ്സിന്റെയും ഡ്രൈവർമാർ സീറ്റിൽ കുടുങ്ങി ഇരുന്നത് സേനാംഗങ്ങൾ ഹൈഡ്രോളിക് മെറ്റൽ കട്ടർ, ജാക്കി, സ്പ്രഡർ മുതലായവ ഉപയോഗിച്ച് രണ്ട് ഡ്രൈവറെയും പുറത്തെടുത്ത് മെഡിക്കൽ കോളേജിൽ എത്തിച്ചു. കെഎസ്ആർടിസി ബസ് റിക്കവറി വാഹനം ഉപയോഗിച്ച് ഒരു വശത്തേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു തിരുവനന്തപുരം നിലയത്തിലെ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ശ്രീ ജോർജ് പോൾ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാഫി എം എന്നിവരുടെ നേതൃത്വത്തിൽ15 ഓളം വയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു പോലീസ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!