Ananthapuri Online News

Anantham Athivegam Ananthapuri Varthakal

‘സർവ്വം ശിവം’ പൂജ കഴിഞ്ഞു; ചിത്രീകരണം ഉടൻ ആരംഭിക്കും

തിരുവനന്തപുരം: വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെക്കുന്ന പുതിയ മലയാളചിത്രം ‘സർവ്വം ശിവം’ ചിത്രീകരണത്തിനൊരുങ്ങുന്നു. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നു.

സംവിധായകൻ പപ്പൻ പയറ്റുവിള ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. പ്രമുഖ സിനിമാ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

ശിവശക്തി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റണി എ.വി. നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ സുനിൽ ചെമ്പൂർ നിർവഹിക്കുന്നു.

സോണി സുകുമാരൻ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. രാജേഷ് നെയ്യാറ്റിൻകര പ്രൊഡക്ഷൻ കൺട്രോളറായും സിബി അമരവിള ആർട്ട് വിഭാഗത്തിലും ഷൈജു നേമം മേക്കപ്പിലും അഭിലാഷ് കൊറിയോഗ്രാഫിയിലും പ്രവർത്തിക്കുന്നു. അയ്മനം സാജൻ ആണ് പി.ആർ.ഒ.

പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. നെയ്യാറ്റിൻകരയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

വ്യത്യസ്തമായ കഥയും അവതരണവും വാഗ്ദാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചിത്രീകരണം ആരംഭിക്കുന്നതോടെ പുറത്തുവരും.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!