Ananthapuri Online News

Anantham Athivegam Ananthapuri Varthakal

NExCC തിരുവനന്തപുരം ജില്ലാ സമ്മേളനവും കുടുംബസംഗമവും സെപ്റ്റംബർ 20ന്

തിരുവനന്തപുരം: നാഷണൽ എക്സ്-സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി (NExCC 2171/1997-98) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ജില്ലാ സമ്മേളനവും കുടുംബസംഗമവും സെപ്റ്റംബർ 20ന് നടക്കും. ശാസ്തമംഗലത്തെ NSS കരയോഗം ഹാളിൽ ഞായറാഴ്ച രാവിലെ 10 മണിക്കാണ് പരിപാടി.

സംഘടനയുടെ സംസ്ഥാന അസിസ്റ്റന്റ് ജനറൽ സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ ശ്രീ. ശ്രീകുമാർ വട്ടിയൂർക്കാവ് അധ്യക്ഷനാകും. കവടിയാർ പാലസ് രാജകുടുംബാംഗം ശ്രീ. ആദിത്യ വർമ്മ സമ്മേളനം ഉദ്ഘാടനം ചെയ്യും.

സംസ്ഥാന പ്രസിഡന്റ് ശ്രീ. സജീവ് സാരപർണിക, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ബെന്നി കാരക്കാട്, സംസ്ഥാന ട്രഷറർ ശ്രീ. സലി എറണാകുളം, എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീ. ചന്ദ്രബാബു, ഇടുക്കി ജില്ലാ സെക്രട്ടറി ശ്രീ. സതീശൻ ബി. പിള്ള, സംസ്ഥാന കൺവീനർ ശ്രീ. പുരുഷോത്തമൻ ആലപ്പുഴ എന്നിവരുള്‍പ്പെടെയുള്ള സംസ്ഥാന-ജില്ലാ ഭാരവാഹികളും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള വിമുക്തഭടന്മാരും സമ്മേളനത്തിൽ പങ്കെടുക്കും.

വിമുക്തഭടന്മാരുടെ പ്രശ്നങ്ങളിൽ ചർച്ച

വിമുക്തഭടന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിനായി സംഘടനയ്ക്ക് ഏറ്റെടുക്കാൻ കഴിയുന്ന വിവിധ പ്രവർത്തനങ്ങൾ, വിമുക്തഭടന്മാർ നേരിടുന്ന പ്രശ്നങ്ങൾ, അവയ്ക്ക് പരിഹാരം കാണുന്നതിനുള്ള മാർഗങ്ങൾ എന്നിവ സംബന്ധിച്ച് സമ്മേളനത്തിൽ വിശദമായ ചർച്ച നടക്കും.

ഇതോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ (DLSA) കീഴിലുള്ള രണ്ട് അഭിഭാഷകരും സമ്മേളനത്തിൽ പങ്കെടുക്കും. സൈനികർക്കും വിമുക്തഭടന്മാർക്കും ലഭിക്കുന്ന സൗജന്യ നിയമസഹായം, നിയമപരമായ അവകാശങ്ങൾ, നിയമസഹായം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ചും വിശദീകരണം നൽകും.

വിമുക്തഭടന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമവും അവകാശസംരക്ഷണവും ലക്ഷ്യമിട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!