നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ മരണമടഞ്ഞ വിഷയത്തിലെ വീഴ്ചയിൽ സെക്യൂരിറ്റി ജീവനക്കാരനെ ബലിയാടാക്കി: വി ശിവൻകുട്ടി

സംസ്ഥാനത്തെ ആരോഗ്യ മേഖല പ്രതിസന്ധിയിൽ; നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ രാജേഷ് മരണമടഞ്ഞ വിഷയത്തിലെ വീഴ്ചയിൽ സെക്യൂരിറ്റി ജീവനക്കാരനെ ബലിയാടാക്കി ഉന്നതരെ രക്ഷിക്കാനുള്ള ശ്രമം: വി ശിവൻകുട്ടി

സംസ്ഥാനത്തെ ആരോഗ്യ മേഖല പ്രതിസന്ധിയിലാണെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് പ്രസ്താവനയിൽ പറഞ്ഞു. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ രാജേഷ് മരണമടഞ്ഞ വിഷയത്തിലെ വീഴ്ചയിൽ സെക്യൂരിറ്റി ജീവനക്കാരനെ ബലിയാടാക്കി ഉന്നതരെ രക്ഷിക്കാനുള്ള ശ്രമം ആണ് നടക്കുന്നത്.

കേരളത്തിലെ ആരോഗ്യ മേഖലയിൽ നിലനിൽക്കുന്ന ഗുരുതരമായ സാഹചര്യം മുൻനിർത്തി സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. സംസ്ഥാനത്ത് വിവിധ സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുകയാണ്. ഇതിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണം. ഭരണപക്ഷ, പ്രതിപക്ഷ എം.എൽ.എമാരെ ഉൾപ്പെടുത്തി ഇക്കാര്യത്തിൽ കൃത്യമായ ആലോചനയും കർമ്മപദ്ധതിയും ആവിഷ്കരിക്കണം. പ്രതിസന്ധി ഘട്ടത്തിൽ നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതുണ്ട്. ആരോഗ്യവകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും മാത്രമല്ല, ശുചീകരണ തൊഴിലാളികൾ വരെ ഉൾപ്പെടുന്ന ഒരു കൂട്ടായ പ്രവർത്തനമാണ് ഈ ഘട്ടത്തിൽ അനിവാര്യം.
നിലവിൽ ഡി.എച്ച്.എസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിൽ നിലനിൽക്കുന്ന അധികാര തർക്കങ്ങളും ആശയക്കുഴപ്പങ്ങളും അവസാനിപ്പിച്ച്, ആരോഗ്യ മേഖലയെ കാര്യക്ഷമമാക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണം.

കോവിഡ് കാലത്ത് സംസ്ഥാനത്ത് കാണിച്ച ജാഗ്രതയും കൂട്ടായ പ്രവർത്തനവും ഇപ്പോഴത്തെ സാഹചര്യത്തിലും ഉണ്ടാവണം. എന്നാൽ, നിലവിലെ സർക്കാർ വളരെ ലാഘവത്തോടെയാണ് ഈ പ്രശ്നത്തെ സമീപിക്കുന്നത്. ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ട സാഹചര്യത്തിൽ, പ്രായോഗികമായ നടപടികൾ സ്വീകരിക്കാൻ ഭരണകൂടം തയ്യാറാവണമെന്ന് അദ്ദേഹം വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

error: Content is protected !!
onwin