Ananthapuri Online News

Anantham Athivegam Ananthapuri Varthakal

പ്രകൃതി സൗഹൃദ വിദ്യാലയ പൂന്തോട്ടം; ചാല ഗവ ഗേള്‍സ് സ്കൂള്‍ നമ്പര്‍ വണ്‍

റോയല്‍ ട്രീറ്റ് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രകൃതി സൗഹൃദ വിദ്യാലയ പൂന്തോട്ടത്തിനുള്ള 2022 വര്‍ഷത്തെ സുഗതകുമാരി മെമ്മോറിയല്‍ റോളിംഗ് ട്രോഫി ചാല ഗവ ഗേള്‍സ് സ്കൂള്‍ കരസ്ഥമാക്കി. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി മുഖ്യാഥിതി ആയിരുന്ന ചടങ്ങില്‍ കേരള സ്റ്റേറ്റ് ബയോ ഡൈവോഴ്സിറ്റി ചെയര്‍പേഴ്സണ്‍ ഡോ സി ജോര്‍ജ് തോമസ്‌ മുഖ്യപ്രഭാഷണം നടത്തി. റോയല്‍ ട്രീറ്റ് ഫൌണ്ടേഷന്‍ കണ്‍വീനര്‍ ജാസ്പര്‍ ലാല്‍, പ്രസിഡന്റ് എഞ്ചിനീയര്‍ ജയകുമാര്‍ തോമസ്‌, ജനറല്‍ സെക്രട്ടറി എസ് ശ്രീകുമാര്‍, ട്രസ്റ്റി അംഗം രവീന്ദ്രനാഥന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നും പ്രിന്‍സിപ്പല്‍മാരും, അധ്യാപകരും, കുട്ടികളും ചടങ്ങില്‍ പങ്കുകൊണ്ടു. പങ്കെടുത്ത എല്ലാ സ്കൂളുകള്‍ക്കും മൊമെന്റോയും പ്രശസ്തിപത്രവും നല്‍കി.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ഭാരതീയ വിദ്യാഭവന്‍ പ്രിന്‍സിപ്പല്‍ സുനില്‍ ചാക്കോ റോയല്‍ ട്രീറ്റ് ഫൌണ്ടേഷന്‍ അംഗങ്ങളില്‍ നിന്നും മൊമെന്റോ സ്വീകരിക്കുന്നു
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!