Author: News Desk
-

മഹിളാ കോൺഗ്രസ് ജില്ലാ കമ്മറ്റി നടത്തിയ മാർച്ചിൽ സംഘർഷം
കെ എസ് യു നേതാക്കളെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചും, മന്ത്രി ഡോ: ആർ. ബിന്ദുവിന്റെ ആഡംബര കണ്ണാടി ധൂർത്തിൽ പ്രതിഷേധിച്ചും മഹിളാ കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ.
-

റോട്ടറി കൊച്ചി യുണൈറ്റഡിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു
കൊച്ചി: റോട്ടറി കൊച്ചി യുണൈറ്റഡിന്റെ ആഭിമുഖ്യത്തില്‍ ജനകീയ പ്രതിച്ഛായയും നേതൃത്വവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ക്ലബ്ബിന്റെ ബ്രേക്ക് ത്രൂ 2023 ന്റെ ഭാഗമായി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സെമിനാറില്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ ബുദ്ധികേന്ദ്രമായ സുധാന്‍ഷു മണി മുഖ്യപ്രഭാഷണം നടത്തി. വന്ദേഭാരത് ട്രെയിനിന്റെ ആസൂത്രണം, നിര്‍മാണം, പദ്ധതി നടപ്പാക്കല്‍ വരെയുള്ള കാര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ഒരു ബ്രാന്‍ഡ് അംബാസഡറെന്ന നിലയില്‍ ഒരു റൊട്ടേറിയന്‍ എന്ന വിഷയത്തില്‍ യുണീക് കണ്‍സള്‍ട്ടന്റ്‌സ് ട്രെയിനറും കണ്‍സള്‍ട്ടന്റുമായ വി. അശ്വത രാമയ്യ…
-

ഗര്‍ഭകാലത്തെ പരിചരണം; അറിയേണ്ടതെന്തെല്ലാം? ഡോ. ലക്ഷ്മി അമ്മാള്‍ വിവരിക്കുന്നു
ഗര്‍ഭശുശ്രൂഷയ്ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. എന്നിരുന്നാലും ഗര്‍ഭത്തെപ്പറ്റിയും പ്രസവത്തെപ്പറ്റിയും ഒക്കെ ആശങ്കകള്‍ ഗര്‍ഭിണികളില്‍ നിലനില്‍ക്കുന്നു. ഗര്‍ഭകാലത്ത് ഉണ്ടാകുന്ന സംശയങ്ങളൊക്കെ ഗൂഗിളില്‍ തിരയുകയും അതില്‍ പറയുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആലോചിച്ച് വ്യാകുലപ്പെടുകയും ചെയ്യുന്നതായിട്ടാണ് നാം കാണുന്നത്. അതു തന്നെ പല ആശങ്കകള്‍ക്കും വഴി തെളിയ്ക്കുന്നു. ഗര്‍ഭിണി ആകുമ്പോള്‍ തന്നെ നിരവധി സംശയങ്ങളാണ് ഉണ്ടാകുന്നത്. സാധാരണ ചെയ്യുന്ന ജോലികളൊക്കെ ചെയ്യാമോ, നടക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ കുഞ്ഞിനെ പ്രതികൂലമായി ബാധിക്കുമോ എന്നിങ്ങനെ. ഗര്‍ഭകാലത്തെ ആദ്യ മൂന്നു മാസം വളരെയധികം…
-

കോള്‍ഡ് സ്റ്റോണ്‍ ക്രീമറിയുടെ കൊച്ചിയിലെ മൂന്നാമത്തെ ശാഖ ആരംഭിച്ചു
കൊച്ചി: അമേരിക്കന്‍ ഐസ്‌ക്രീം ബ്രാന്‍ഡായ കോള്‍ഡ് സ്റ്റോണ്‍ ക്രീമറിയുടെ കൊച്ചിയിലെ മൂന്നാമത്തെ ഔട്ട്‌ലെറ്റ് ജോസ് ജംഗ്ഷനില്‍ ആരംഭിച്ചു. ബിംബിസ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ പി. എ അബ്ദുല്‍ ഗഫൂര്‍ ഔട്ട്‌ലെറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദിവസേന പുതിയ ക്രീമുകള്‍ ഉപയോഗിച്ചും 100% വെജിറ്റേറിയനുമായാണ് ഐസ്‌ക്രീം നിര്‍മ്മിക്കുന്നത്. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ടോപ്പിംഗ്‌സും, ഫ്‌ളേവേഴ്‌സും ഉപയോഗിച്ച് മില്‍ക്ക് ഷേക്ക്, സ്മൂത്തീസ്, ഐസ്‌ക്രീം കേക്ക്, കോഫി, കുക്കീസ്, പേസ്റ്റ്‌റീസ്, സണ്‍ഡേസ് എന്നീ വെറൈറ്റികളിലാണ് ഐസ്‌ക്രീം ലഭ്യമാക്കുന്നത്. 75 രൂപ മുതലുള്ള ഐസ്‌ക്രീം…
-

അപ്പോളോ ആഡ്ലക്സ് ആശുപത്രിയില്‍ സ്ട്രോക് സപ്പോര്‍ട്ട് പ്രോഗ്രാം ആരംഭിച്ചു
അങ്കമാലി: സ്ട്രോക് ബാധിതരായ രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അവശ്യ സഹായം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് അപ്പോളോ ആഡ്ലക്സ് ആശുപത്രിയില്‍ സ്ട്രോക് സപ്പോര്‍ട്ട് പ്രോഗ്രാം ആരംഭിച്ചു. രോഗം ഭേദമാക്കുന്നതിനും തുടര്‍ന്നുള്ള പുനരധിവാസത്തിനും ആവശ്യമായ സഹായമാണ് പ്രോഗ്രാമിലൂടെ ലഭ്യമാക്കുക. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ബെന്നി ബെഹനാന്‍ എംപി പ്രോഗ്രാമിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യയില്‍ പ്രതിവര്‍ഷം 18 ലക്ഷം സ്‌ട്രോക് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍, അപ്പോളോ ആഡ്ലക്‌സ് ഹോസ്പിറ്റല്‍ പോലുള്ള സ്ഥാപനങ്ങള്‍ ബോധവല്‍ക്കരണത്തിലും പക്ഷാഘാതം അനുഭവിക്കുന്നവരെ പിന്തുണയ്‌ക്കേണ്ടതും പ്രധാനമാണ്. ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന…
-

അരുൺ രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു
ശ്രീ കേരളവർമ്മ കോളേജിൽ ഇലക്ഷൻ അട്ടിമറിക്കാൻ കൂട്ടുനിന്ന ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ: ആർ. ബിന്ദു രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതി താഴിട്ടു പൂട്ടാനെത്തിയ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ നടന്ന കെ എസ് യു മാര്‍ച്ചിനു നേരെയുള്ള പോലിസ് നടപടിയില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് കെ എസ് യു ഇന്ന്‍ വിദ്യാഭ്യാസ ബന്ദും പ്രഖ്യാപിച്ചിരുന്നു.
-

തകർന്ന റോഡുകൾക്ക് പരിഹാരം കാണാത്തതിനെതിരെ ധർണ്ണ
തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടുകൾക്കും, മഴയിൽ തകർന്ന റോഡുകൾക്കും, തീരദേശ നിവാസികളുടെ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാത്തതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ ധർണ്ണ നടത്തി.
You May Have Missed

















