Author: News Desk
-

പ്രതികരണ വേദി പ്രതിഷേധ മാർച്ചും ധർണയും നടത്തി
മെഡിക്കൽ കോളേജ്, എസ്എടി ആശുപത്രികളിലെ അനധികൃത നിയമനങ്ങൾക്കും കെടുകാര്യ സ്ഥതയ്ക്കും ക്രമകേടുകൾക്കും എതിരെ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ഇന്ന് രാവിലെ 10.30 മണിക്ക് മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്നും പ്രിൻസിപ്പൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് വഴിയിൽ തടഞ്ഞു. ദിനംപ്രതി ആയിരത്തിൽ പരം രോഗികൾ ചികിത്സക്കായി മെഡിക്കൽ കോളേജിലും എസ് എ റ്റിയിലും എത്തി ചേരുന്നു. ഇവർക്ക് ആവശ്യമായ ചികിത്സ സൗകര്യങ്ങൾ ഇവിടെ ലഭിക്കുന്നില്ല എന്നും മാർച്ച് ഉദ്ഘാടനം ചെയ്ത എം. എ. ലത്തീഫ് പറഞ്ഞു.…
-

ശ്രീപദ്മനാഭസ്വാമിയുടെ സ്വർണ്ണ വിഗ്രഹം അനാവരണം ചെയ്തു
ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ ഭീമ ജ്വല്ലേഴ്‌സ് നിർമ്മിച്ച ശ്രീപദ്മനാഭസ്വാമിയുടെ സ്വർണ്ണ വിഗ്രഹം രാജകുടുംബാങ്ങങ്ങളായ പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായിയും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയും ചേർന്ന് അനാവരണം ചെയ്ത ശേഷം നിരീക്ഷിക്കുന്നു. വിസിൽ എം ഡി ഡോ: ദിവ്യ. എസ് അയ്യർ, ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ: ബി. ഗോവിന്ദൻ, ഭാര്യ ജയ ഗോവിന്ദൻ തുടങ്ങിയവർ സമീപം.
-

അഡോപ്റ്റ് എ വില്ലേജ് പദ്ധതിയൂടെ ഭാഗമായി 10 കുടുംബങ്ങള്‍ക്ക് ശുചിമുറികളൊരുക്കി യു.എസ്.ടി
ആലപ്പുഴയിലെ കുത്തിയതോട് ഗ്രാമത്തിലാണ് പദ്ധതി നടപ്പാക്കിയത്കൊച്ചി, നവംബർ 9, 2023: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോമേഷന്‍ സൊലൂഷന്‍സ് കമ്പനിയായ യു.എസ്.ടി പാവപ്പെട്ട പത്ത് കുടുംബങ്ങള്‍ക്ക് കക്കൂസും കുളിമുറിയും അടങ്ങുന്ന ശുചിമുറികള്‍ നിര്‍മിച്ച് കൊടുത്തു. ആലപ്പുഴ ജില്ലയിലെ കുത്തിയതോട് പഞ്ചായത്തിലാണ് അഡോപ്റ്റ് എ വില്ലേജ് പദ്ധതി പ്രകാരം ഈ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തത്. കുത്തിയതോട് നടന്ന ചടങ്ങില്‍ യു.എസ്.ടിയുടെ സി.എസ്.ആര്‍ അംബാസഡര്‍ പ്രശാന്ത് സുബ്രഹ്മണ്യന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. യു.എസ്.ടി പ്രതിനിധികളായ ഷൈന്‍ വര്‍ഗീസ്, ദീപ ചന്ദ്രന്‍, പ്രീതി മരിയ, ദീപേഷ്…
-

ഡി.എല്‍.എഡ് – ഹിന്ദി സ്പോട്ട് അഡ്മിഷന്‍
ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) ഹിന്ദി കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ തിരുവനന്തപുരം പി.എം.ജി.യിലുള്ള ഗവ. റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് ട്രെയിനിംഗ് (ഹിന്ദി) -ല്‍ വെള്ളിയാഴ്ച (നവംബര്‍ 10) മുതല്‍ ബുധനാഴ്ച (നവംബര്‍ 15) വരെ നടക്കുമെന്ന് ചീഫ് ഇന്‍സ്ട്രക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2308082, 9539293929
-

ഭക്ഷ്യസുരക്ഷ : ഒക്‌ടോബര്‍ മാസത്തില്‍ 8703 പരിശോധനകള്‍
157 സ്ഥാപനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ചു; 33 ലക്ഷം രൂപ പിഴ ഈടാക്കി തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഒക്‌ടോബര്‍ മാസത്തില്‍ 8703 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സിംഗ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 157 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കാന്‍ നടപടി സ്വീകരിച്ചു. വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ 564 സ്ഥാപനങ്ങളില്‍ നിന്നും 33.09 ലക്ഷം രൂപ പിഴ ഈടാക്കി. നിയമ ലംഘനം കണ്ടെത്തിയ 544 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 30 സ്ഥാപനങ്ങള്‍ക്ക്…
-

സെക്രട്ടറിയേറ്റിന് ബോംബ് വെച്ചെന്ന ഫോണ്‍ സന്ദേശം പരിഭ്രാന്തി പടര്‍ത്തി
രാവിലെ പോലീസ് ആസ്ഥാനത്തേക്ക് വന്ന കോളിന്റെ അടിസ്ഥാനത്തില്‍ അകത്തും പുറത്തും വ്യാപകമായി ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. സെക്രട്ടേറിയേറ്റിന്റെ എല്ലാ ഭാഗങ്ങളിലും പരിശോധന നടത്തിയ പോലീസ് ഫോണ്‍കോള്‍ വ്യാജമാണെന്നും കണ്ടെത്തി. ഇന്ന് രാവിലെ പൊഴിയൂര്‍ ഭാഗത്ത് നിന്നുമാണ് കോള്‍ വന്നത്. തുടര്‍ന്ന് പോലീസ് സെക്രട്ടറിയേറ്റിന്റെ അകവും പുറവുമെല്ലാം പരിശോധന നടത്തി. ഇതിനിടയില്‍ രണ്ടു മണിക്കൂറിനുള്ളില്‍ ഫോണ്‍കോളിന്റെ ഉറവിടം പൊഴിയൂര്‍ ഭാഗത്ത് നിന്നുമാണെന്ന് കണ്ടെത്തുകയും വിളിച്ചയാളെ പിടിക്കുകയും ചെയ്തു. കുളത്തൂര്‍ സ്വദേശിയായ നിജിന്‍ എന്ന യുവാവില്‍ നിന്നുമാണ് കോള്‍…
-

കേരള സർക്കാർ തൊഴിലാളി പക്ഷത്ത് നിലക്കണം – ഡോ. ശശി തരൂർ എം.പി.
കേരളത്തിൽ ഏറ്റവുംകുറഞ്ഞ മിനിമംവേതനം എഴുന്നൂറ് രൂപ പ്രഖ്യാപിച്ച മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും അത് സൗകര്യപൂർവ്വം വിസ്മരിച്ചെന്നും സർക്കാർ നിലപാട് തൊഴിലാളി പക്ഷത്തോട് നീതി പുലർത്തുന്നതല്ലെന്നും ഡോ. ശശി തരൂർ എം.പി പ്രസ്താവിച്ചു. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഉൾപ്പടെ കേരളത്തിലെ എല്ലാ തൊഴിലാളി ക്ഷേമനിധികളും തകർച്ചയുടെ വക്കിലാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളവും വിരമിച്ചവർക്ക് പെൻഷനോ വിരമിക്കൽ അനുകൂല്യങ്ങളോ ലഭിക്കുന്നുമില്ല. അസംഘടിത മേഖലയിൽ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികൾ താറുമാറായി. മത്സ്യത്തൊഴിലാളികൾ അങ്കലാപ്പിലാണ്, വിലക്കയറ്റം അതിരൂക്ഷമായി. എല്ലാ മേഖലയിലും…
-

സ്റൈപ്പെന്റ് വർദ്ധിപ്പിക്കാന്‍ ഹൗസ്‌സർജന്മാരും പി ജി വിദ്യാർത്ഥികളും ധർണ്ണ നടത്തി
ഹൗസ് സർജ്ജന്മാരുടെയും, പി ജി വിദ്യാർത്ഥികളുടെയും സ്റൈപ്പെന്റ് വർദ്ധിപ്പിക്കുക, പി ജി വിദ്യാർഥികളുടെ നിർബ്ബന്ധിത ബോണ്ടിൽ അയവ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്കിയ ഹൗസ്‌സർജന്മാരും പി ജി വിദ്യാർത്ഥികളും തിരുവനന്തപുരം ജനറൽ ആശുപത്രിക്കു മുന്നിൽ നടത്തിയ ധർണ്ണ ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ: സുൽഫി നൂഹു ഉദ്ഘാടനം ചെയ്യുന്നു.
-

അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപികമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍: വനിത കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് നവംബര്‍ 11ന് കോഴിക്കോട്
അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപികമാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ച് അവരില്‍ നിന്നു തന്നെ നേരിട്ട് അറിയാനായി കേരള വനിത കമ്മിഷന്‍ നവംബര്‍ 11ന് രാവിലെ 10 മുതല്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും. വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്യും. വനിത കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി അധ്യക്ഷത വഹിക്കും. നിയമസഭാംഗം കെ.കെ. രാമചന്ദ്രന്‍ വിശിഷ്ടാതിഥിയാകും. ജെന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടി.കെ. ആനന്ദി മുഖ്യപ്രഭാഷണം നടത്തും.…
-

തിരുവനന്തപുരം മേഖലയില്‍ സ്ത്രീധന സമ്പ്രദായം വ്യാപകം: വനിത കമ്മിഷന്‍
കൗമാരക്കാരനെ ബാറില്‍ കൊണ്ടുപോകുന്ന അച്ഛനെതിരേ നടപടിക്ക് നിര്‍ദേശം വിവാഹത്തോട് അനുബന്ധിച്ച് വധുവിന്റെ വീട്ടുകാരില്‍നിന്ന് സ്വര്‍ണം, പണം, വസ്തുക്കള്‍ എന്നിവ വാങ്ങുന്നത് തിരുവനന്തപുരം മേഖലയില്‍ പതിവായിട്ടുണ്ടെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ജില്ലാതല സിറ്റിംഗിന്റെ രണ്ടാംദിവസം പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷ. വിവാഹ, വിവാഹ അനന്തര ചടങ്ങുകളില്‍ പണവും പണ്ടവും നല്‍കുന്ന സമ്പ്രദായം വ്യാപകമാണ്. ഗ്രാമപ്രദേശങ്ങളിലാണ് ഇത്തരം കാര്യങ്ങള്‍ ഏറ്റവും കൂടുതലായുള്ളത്. അക്കൗണ്ടിലൂടെ വധുവിന്റെ അച്ഛന്‍ പണം കൈമാറിയൊരു…
You May Have Missed














