Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • മലയാള സിനിമ സീരിയല്‍ നടി തൂങ്ങി മരിച്ച നിലയില്‍
    , ,

    മലയാള സിനിമ സീരിയല്‍ നടി തൂങ്ങി മരിച്ച നിലയില്‍

    മലയാള സിനിമ സീരിയല്‍ നടി രണ്ജുഷ മേനോന്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

    Continue Reading

  • പ്രഥമ ‘എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ അവാര്‍ഡ്‌ സമ്മാനിച്ചു
    , , , ,

    പ്രഥമ ‘എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ അവാര്‍ഡ്‌ സമ്മാനിച്ചു

    പത്മരാജന്‍ സാഹിത്യ, സിനിമാ അവാര്‍ഡുകള്‍ക്കൊപ്പം പ്രഥമ ‘എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ അവാര്‍ഡും സമ്മാനിച്ചു ‘എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ പുരസ്‌കാരം കെ. എന്‍ പ്രശാന്തിന്‍റെ ആദ്യ നോവലായ ‘പൊനം കരസ്ഥമാക്കി തിരുവനന്തപുരം: സംവിധായകൻ പത്മരാജന്‍റെ പേരിലുള്ള പത്മരാജന്‍ സ്മാരക ട്രസ്റ്റ് വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ വർഷത്തെ പത്മരാജൻ അവാർഡുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനില്‍ നടന്ന ചടങ്ങില്‍ മികച്ച നോവലിന് എം…

    Continue Reading

  • അന്താരാഷ്ട്ര കാൻസർ പ്രതിരോധ ഉച്ചകോടി; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ ഉത്ഘാടനം ചെയ്തു  
    , , , ,

    അന്താരാഷ്ട്ര കാൻസർ പ്രതിരോധ ഉച്ചകോടി; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ ഉത്ഘാടനം ചെയ്തു  

    തിരുവനന്തപുരം :രാജ്യാന്തര കാൻസർ വിദഗ്ധരുമായി സഹകരിച്ച് കേരളത്തിലെ ക്യാൻസർ രംഗത്ത് പ്രവർത്തിക്കുന്ന സ്വസ്തി ഫൌണ്ടേഷന്‍ അടക്കമുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന “പ്രിവന്റീവ് ക്യാൻസർ സമ്മിറ്റ്” ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ ഉത്ഘാടനം ചെയ്തു.കേരളത്തിലെ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളുന്ന ഒരു കാൻസർ സ്‌ക്രീനിംഗ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്ന ഒരു സംരംഭമായ കാൻസർ സേഫ് കേരള പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകാന്‍ ഈ ഉച്ചകോടിക്ക് കഴിയുമെന്നതില്‍ സന്തോഷമുണ്ടെന്നും സ്വസ്തി ഫൗണ്ടേഷന്‍ പാരിസ്ഥിതിക സംരക്ഷണത്തിൽ നിരന്തരമായ ഇടപെടലുകൾ കൂടാതെ…

    Continue Reading

  • കേരളീയത്തിനു പ്രചാരണമൊരുക്കി കുടുംബശ്രീയുടെ കലാജാഥ
    , , ,

    കേരളീയത്തിനു പ്രചാരണമൊരുക്കി കുടുംബശ്രീയുടെ കലാജാഥ

    തിരുവനന്തപുരത്തു നവംബർ ഒന്നുമുതൽ ഏഴുവരെ നടക്കുന്ന കേരളീയത്തിന്റെ പ്രചാരണത്തിനായി കലാജാഥയുമായി കുടുംബശ്രീ. കനകക്കുന്നു കൊട്ടാരവളപ്പിൽ നിന്നാരംഭിച്ച കലാജാഥ കേളികൊട്ട്, കേരളീയം സ്വാഗതസംഘം ചെയർമാനായ പൊതുവിദ്യാഭ്യാസവകുപ്പുമന്ത്രി വി.ശിവൻകുട്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. വയനാട്ടിലെ കുടുംബശ്രീ യൂണിറ്റിന്റെ സംഗീതസംഘമായ മലമുഴക്കിയാണ് കലാജാഥയ്ക്കു നേതൃത്വം നൽകിയത്. ഫ്‌ളാഗ് ഓഫിനു മുന്നോടിയായി ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശൽ യോജനയ്ക്കു കീഴിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഫ്‌ളാഷ് മോബും അരങ്ങേറി. തുടർന്ന് ക്വിസ് മത്സരവും സംഘടിപ്പിച്ചു. ചടങ്ങിൽ ഐ.ബി. സതീഷ് എം.എൽ.എ, കുടുംബശ്രീ എക്‌സിക്യൂട്ടീവ്…

    Continue Reading

  • കെല്‍ട്രോണില്‍ അക്കൗണ്ടിംഗ് കോഴ്സിന് സീറ്റ് ഒഴിവുണ്ട്
    , , ,

    കെല്‍ട്രോണില്‍ അക്കൗണ്ടിംഗ് കോഴ്സിന് സീറ്റ് ഒഴിവുണ്ട്

    കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ് / ടാലി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഹാജരാകേണ്ടതാണെന്ന് കെല്‍ട്രോണ്‍ സൗത്ത് റീജിയണല്‍ ഹെഡ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9072592412, 9072592416.

    Continue Reading

  • സംസ്ഥാന വനിതാ വികസന കോര്‍പറേഷന് ദേശീയ പുരസ്‌കാരം
    , , ,

    സംസ്ഥാന വനിതാ വികസന കോര്‍പറേഷന് ദേശീയ പുരസ്‌കാരം

    ചരിത്രത്തില്‍ ഇതാദ്യം: മികച്ച ചാനലൈസിങ് ഏജന്‍സി തിരുവനന്തപുരം: ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ മികച്ച ചാനലൈസിങ് ഏജന്‍സിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ നേടി. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് മികച്ച ചാനെലൈസിങ് ഏജന്‍സിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ കരസ്ഥമാക്കിയത്. കോര്‍പറേഷന്റെ നാളിതുവരെയുള്ള പ്രവര്‍ത്തന ചരിത്രത്തില്‍ ഇതാദ്യമായാണ് ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ മികച്ച ചാനലൈസിങ് ഏജന്‍സിയായി തെരഞ്ഞെടുക്കപ്പെടുന്നത്. സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ നടത്തിവരുന്ന…

    Continue Reading

  • ആദിവാസി – ദളിത് – ബഹുജന സംഘടന സെക്രട്ടേറിയറ്റ് പടിക്കൽ സത്യാഗ്രഹം നടത്തി
    , , ,

    ആദിവാസി – ദളിത് – ബഹുജന സംഘടന സെക്രട്ടേറിയറ്റ് പടിക്കൽ സത്യാഗ്രഹം നടത്തി

    അട്ടപ്പാടിയിലെ ആദിവാസി ഭൂമി കയ്യേറ്റം തടയുക , പെസ നിയമം നടപ്പിലാക്കുക, ഡോ: ആർ. സുനിലിനും സുകുമാരൻ അട്ടപ്പാടിക്കുമെതിരെ രജിസ്റ്റർ ചേയ്ത കേസ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ആദിവാസി – ദളിത് – ബഹുജന സത്യാഗ്രഹം മുൻ കെ പി സി സി പ്രസിഡന്റ് വി. എം. സുധീരൻ ഉദ്ഘാടനം ചെയ്തു. എം. ഗീതാനന്ദൻ സമീപം.

    Continue Reading

  • വരക്കാഴ്ച്ചയുടെ വർണ്ണ വിസ്മയം തീർത്ത സിംഗപ്പൂർ മലയാളി
    , ,

    വരക്കാഴ്ച്ചയുടെ വർണ്ണ വിസ്മയം തീർത്ത സിംഗപ്പൂർ മലയാളി

    സിംഗപ്പൂർ: കേരളക്കരക്ക് അഭിമാനമായി സിംഗപ്പൂരിലൊരു ചിത്രകാരി. കലാകാരായ മലയാളികളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും മലയാളികൾക്ക് മടിയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം എങ്കിലും അതിൽ വ്യത്യസ്തരാണ് സിംഗപ്പൂർ മലയാളികൾ എന്ന് പല തവണ തെളിയിച്ചിട്ടുള്ളതാണ്.  കഴിഞ്ഞ കുറെ വർഷക്കാലമായി സിംഗപ്പൂരിലും പുറത്തും നടത്തപ്പെട്ട വിവിധ ചിത്രകലാ പ്രദർശനങ്ങളിൽ ശ്രദ്ധിക്കപ്പെട്ട കലാകാരിയാണ് ജലീല നിയാസ് എന്ന ചിത്രകാരി. Tranquil Essence എന്ന പേരിൽ രണ്ടാഴ്ച നീളുന്ന ജലീല നിയസിന്റെ solo exhibition സിംഗപ്പൂർ ജന്റ്റിംഗ് ലേനിലെ മായാ ഗാലറിയിൽ ഈ മാസം 14 മുതൽ…

    Continue Reading

  • പൊന്മുടി മലനിരകളെ ആവേശത്തിലാഴ്ത്തി സൈക്ലിങ് ചാമ്പ്യൻഷിപ്പ്
    , , ,

    പൊന്മുടി മലനിരകളെ ആവേശത്തിലാഴ്ത്തി സൈക്ലിങ് ചാമ്പ്യൻഷിപ്പ്

    ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിലെ മത്സരങ്ങൾക്ക് പൊന്മുടിയിൽ തുടക്കമായി. ഡി.കെ മുരളി എം.എൽ.എ മത്സരം ഫ്‌ളാഗ് ഓഫ് ചെയ്തു. ക്രോസ്‌കൺട്രി റിലെ മത്സരത്തിൽ ആദ്യ സ്വർണം ചൈന സ്വന്തമാക്കി. ജപ്പാൻ വെള്ളിയും കസാക്കിസ്ഥാൻ വെങ്കലവും സ്വന്തമാക്കി. ഒൻപത് രാജ്യങ്ങൾ പങ്കെടുത്ത ഫൈനലിൽ ഇന്ത്യ ഏഴാമതായാണ് ഫിനിഷ് ചെയ്തത്. വെള്ളിയാഴ്ച (ഒക്ടോബർ 27) ചാമ്പ്യൻഷിപ്പിലെ ആവേശകരമായ എലൈറ്റ് വിഭാഗം ഡൗൺഹിൽ മത്സരങ്ങളുടെ ഫൈനൽ നടക്കും. ഉച്ചക്ക് ശേഷം രണ്ടു മണി മുതൽ മൂന്ന് മണി വരെ വനിത…

    Continue Reading

  • യൂത്ത് കോൺഗ്രസ്‌ പാമ്പാടി PWD ഓഫീസ് ഉപരോധിച്ചു
    , ,

    യൂത്ത് കോൺഗ്രസ്‌ പാമ്പാടി PWD ഓഫീസ് ഉപരോധിച്ചു

    പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ PWD റോഡുകളുടെ ശോചനീയ അവസ്ഥയിൽ പ്രതിഷേധിച്ചും സംസഥാന സർക്കാരിന്റെ മണ്ഡലത്തോടുള്ള അവഗണനക്കുമെതിരെയും യൂത്ത് കോൺഗ്രസ്‌ പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാമ്പാടി PWD ഓഫീസ് ഉപരോധിച്ചു. തീർത്തും സമാധാന പരമായി സമരത്തിൽ പങ്കെടുത്ത പ്രവർത്തകരെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്‌ പ്രവത്തകർ പാമ്പാടി ടൗണിൽ നീണ്ട നേരം കെ കെ റോഡ് ഉപരോധിച്ചു. കെപിസിസി നിർവാഹക സമിതി അംഗം ശ്രീ. ജോഷി ഫിലിപ്പ് പ്രതിഷേധ യോഗം ഉൽഘാടനം ചെയ്തു സംസാരിച്ചു.…

    Continue Reading

error: Content is protected !!