Author: News Desk
-

കേരളീയത്തിന്റെ പ്രചാരകരായി വിദ്യാർഥികളും
കേരളീയം പരിപാടിയുടെ പ്രാധാന്യം അറിയിക്കുന്ന കുറിപ്പ് അസംബ്ലിയിൽ വായിച്ച് സ്‌കൂൾ വിദ്യാർഥികൾ. സംസ്ഥാനത്തെ മുഴുവൻ സർക്കാർ വിദ്യാലയങ്ങളിലും ബുധനാഴ്ചത്തെ അസംബ്ലിയിലാണ് കേരളീയത്തെ കുറിച്ചുള്ള കുറിപ്പ് വായിച്ചത്. കേരളത്തിന്റെ നേട്ടങ്ങളുടെ വിളംബരവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തലസ്ഥാനത്ത് നടക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് സ്‌കൂളുകളിൽ കുറിപ്പ് വായിച്ചത്.
-

കേരളീയം ; ഇതുവരെ കണ്ടിട്ടില്ലാത്ത മഹാ സർഗോത്സവം : മന്ത്രി സജി ചെറിയാൻ
മുമ്പൊരിക്കലും കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള മഹാ സർഗോത്സവമാണ് കേരളീയത്തിൽ അരങ്ങേറുന്നതെന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ.നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിലെ സാംസ്‌കാരിക പരിപാടികൾ കനകക്കുന്നു പാലസ് ഹാളിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു മന്ത്രി. ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്ന രീതിയിൽ കേരളം ആർജിച്ച നേട്ടങ്ങളെ നിരവധി വേദികളിലെ സർഗ സന്ധ്യകളായി കേരളീയം 2023 ആവിഷ്‌കരിക്കും. വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള കലാപരിപാടികൾ കേരളീയത്തിൽ അരങ്ങേറും.എല്ലാപരിപാടികളിലേക്കും പ്രവേശനം പൂർണമായും സൗജന്യമാണ്. നാലു പ്രധാന വേദികൾ,രണ്ടു നാടകവേദികൾ,പന്ത്രണ്ട്…
-

പരാതികൾ നവംബർ 10 വരെ അറിയിക്കാം
തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെയും മറ്റു സബ് ഓഫീസുകളുടെയും സെലക്ട് ലിസ്റ്റുകൾ സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും ഉദ്യോഗാർത്ഥികൾക്ക് നവംബർ 10 വരെ ഓൺലൈനായി അറിയിക്കാം. www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയോ, deetvpm.emp.lbr@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ, നേരിട്ടോ പരാതികൾ ബോധിപ്പിക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. സംശയനിവാരണത്തിനും കൂടുതൽ വിവരങ്ങൾക്കും 0471 2741713, 8921989266
-

കോഴിക്കോട് നിപ ബാധയെ പൂര്‍ണമായും അതിജീവിച്ചു: മന്ത്രി വീണാ ജോര്‍ജ്
വയനാട് സെപ്റ്റംബറില്‍ ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യം: ആശങ്ക വേണ്ട അവബോധം വളരെ പ്രധാനം തിരുവനന്തപുരം: കോഴിക്കോട് ഉണ്ടായ നിപ വൈറസ് ബാധയെ പൂര്‍ണമായും അതിജീവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് നിപ വ്യാപനം ഉണ്ടായ ശേഷം ഇന്‍കുബേഷന്റെ 42-ാമത്തെ ദിവസം നാളെ പൂര്‍ത്തിയാക്കുകയാണ്. ഈ വ്യാപനത്തില്‍ ആകെ 6 പേര്‍ പോസിറ്റീവായി. അതില്‍ 2 പേരാണ് മരണമടഞ്ഞത്. നെഗറ്റീവായവര്‍ ആശുപത്രി വിട്ട ശേഷമുള്ള ഐസൊലേഷന്‍ കാലാവധിയും പൂര്‍ത്തിയായിട്ടുണ്ട്. ആഗോളതലത്തില്‍ തന്നെ…
-

യു എസ് ആസ്ഥാനമായുള്ള പിക്വൽ തങ്ങളുടെ കൊച്ചി കേന്ദ്രം വിപുലീകരിക്കുന്നു
ഇന്ത്യ മേധാവിയായും, ഇൻസൈഡ് സെയിൽസ് സർവീസസ് മേധാവിയായും ജിം പീറ്ററിനെ പിക്വൽ നിയമിച്ചു കൊച്ചി, ഒക്ടോബര്‍ 25, 2023: യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പിക്വല്‍ എന്ന ബി2ബി ലീഡ് ജനറേഷന്‍ കമ്പനി തങ്ങളുടെ കൊച്ചിയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. കൊച്ചിയിലെ പ്രവർത്തനങ്ങളുടെ വികസനം ലക്ഷ്യമാക്കിക്കൊണ്ട് കമ്പനി അതിന്റെ ഇന്ത്യയിലെ മേധാവി, ഹെഡ്ഇ ഓഫ്ന്ത്യ ഇൻസൈഡ് സെയിൽസ് സർവീസസ് എന്നീ തസ്തികകളിലേയ്ക്ക് ജിം പീറ്ററിനെ നിയമിച്ചു.നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള സേവനങ്ങളുടെ നടത്തിപ്പിൽ ജിം പീറ്റർ ഭാഗമാവുകയും വ്യാപാര സേവനങ്ങള്‍ അദ്ദേഹത്തിന്റെ…
-

മാനവീയം വീഥിയിൽ വരച്ചു തുടങ്ങി കേരളീയത്തിന്റെ ‘എക്‌സ്പ്രഷൻ’
കേരളീയത്തിന്റെ പ്രദർശനങ്ങൾക്കു തുടക്കം കുറിച്ച് മാനവീയം വീഥിയിൽ യുവ കലാകാരികളുടെ ഗ്രാഫിറ്റിക്കു തുടക്കം. കേരളീയം സ്വാഗതസംഘം ചെയർമാനായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവൻകുട്ടി മാനവീയം വീഥിയിലെ ചുമരിൽ ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിന്റെ ഭാഗമായ എക്സിബിഷനു മുന്നോടിയായാണ് മാനവീയം വീഥിയിൽ‘മൊസൈക് ഓഫ് എക്സ്പ്രഷൻ‘ എന്ന പേരിൽ ചുവർചിത്രങ്ങൾ വരയ്ക്കുന്നതിനു തുടക്കമിട്ടത്. നവംബർ ഒന്നോടെ ‘മൊസൈക് ഓഫ് എക്സ്പ്രഷൻ‘ പ്രദർശനത്തിന്റെ ഭാഗമായ ഗ്രാഫിറ്റി രചന പൂർത്തിയാകും. കേരളീയത്തിന്റെ ലോഗോയും…
-

കേരളീയവുമായി മിൽമയും
പാൽകവറിൽ പ്രിന്റ് ചെയ്ത കേരളീയം ലോഗോയുമായി മിൽമയും കേരളീയത്തിനൊപ്പം. ഇന്നു(ഒക്‌ടോബർ 25) മുതൽ വിപണിയിലെത്തുന്ന മിൽമയുടെ ഹോമോജെനൈസ് ടോൺഡ് മിൽക് പ്രൈം പാക്കറ്റ് കവറുകളിലാണ് കേരളീയത്തിന്റെ ലോഗോ പ്രിന്റ് ചെയ്തിരിക്കുന്നത്. കേരളീയത്തിനു തിരശീല വീഴുന്ന നവംബർ ഏഴുവരെയുള്ള ദിവസങ്ങളിൽ വിപണിയിലിറക്കുന്ന മിൽമ പാൽ കവറുകളിൽ കേരളീയത്തിന്റെ ലോഗോ ഉൾപ്പെടുത്തും.
You May Have Missed

















