BUSINESS

അക്ഷയകേന്ദ്രങ്ങൾ പ്രതിസന്ധിയിൽ

വർഷങ്ങളായി പുതുക്കാത്ത സേവന നിരക്ക് പുതുക്കി നിശ്ചയിക്കാനും ഓൺലൈൻ രംഗത്തെ വ്യാജ സേവന കേന്ദ്രങ്ങളുടെ പ്രവർത്തനം തടയുവാനും, മറ്റു സർക്കാർ വകുപ്പുകൾ അക്ഷയുടെ സേവനങ്ങളെ മറ്റു ഏജൻസികൾക്ക് നല്കുന്നത് നിർത്തലാക്കണമെന്നും യാതൊരുവിധ സർക്കാർ സാമ്പത്തിക സഹായവുമില്ലാതെ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങൾക്ക് ഓണറേറിയം അനുവദിക്കണമെന്നും എല്ലാ സർക്കാർ വകുപ്പുകളുടെയും സേവനങ്ങൾ പ്രത്യേക ലോഗിൻ അക്ഷയ്ക്ക് നല്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുന്നു.

കഴിഞ്ഞ 20 വർഷത്തിനിടയിൽ ഒരിക്കൽ മാത്രമാണ് റേറ്റ് പരീഷ്കരണം നടത്തിയിട്ടുള്ളത്. അതു തന്നെ അഞ്ചു വർഷം കഴിഞ്ഞിരിക്കയാണ്. രണ്ടുവർഷത്തിലൊരിക്കൽ സേവന നിരക്ക് വർദ്ധിക്കാമെന്ന് വാഗ്ദാനം നല്കിയിട്ട് അത് പാലിക്കപ്പെട്ടില്ല.

വ്യാജ ഓൺലൈൻ കേന്ദ്രങ്ങളെ നിയന്ത്രിക്കാൻ നിരവധിയായ സർക്കാർ ഉത്തരവുകൾ ഉണ്ടായിട്ടും അത് നടപ്പിലാക്കതു കാരണം ഇത്തരം വ്യാജ കേന്ദ്രങ്ങളുടെ ആധിക്യം അക്ഷയ കേന്ദങ്ങളുടെ നിലനില്പ്പിന് വൻ ഭീഷണി സൃഷ്ടിക്കുന്നു.

അക്ഷയ ആണ് സർക്കാരിന്റെ ഓൺലൈൻ സേവനത്തിന്റെ അംഗീകൃത ഏജൻസിയെന്ന സർക്കാർ ഉത്തരവ് നിലനില്ക്കേ കുടുംബശ്രീയ്ക്കും റേഷൻ കടകൾക്കും നല്കുക വഴി അക്ഷയ കേന്ദ്രങ്ങളെ മാത്രം ആശ്രയിച്ച് കഴിയുന്ന ഇരുപതിനായിരത്തിലധികം കുടുംബങ്ങളെ സർക്കാർ വഴിയാധാരമാക്കുകയാണ്. കൂടാതെ പഞ്ചായത്തിലെ ഒരോ വാർഡിലും നടപ്പിലാക്കുന്ന സേവാഗ്രാം ഓൺലൈൻ പദ്ധതിയും അക്ഷയയുടെ നിലനില്‌പ്പിനെ അപകടത്തിൽ ആക്കുന്നു.

ഇത്തരത്തിലുള്ള സർക്കാർ നടപടികൾ അക്ഷയ കേന്ദ്രങ്ങളെ വൻ പ്രതിസന്ധിയിലാക്കുകയാണ്.

യാതൊരുവിധ സർക്കാർ ധനസഹായവും ഇല്ലാതെ പൊതുജനങ്ങൾക്ക് ഓൺ ലൈൻ രംഗത്ത് ഇക്കാലമത്രയും സഹായമായി പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങൾക്ക് ഒണറേറിയം പ്രഖ്യാപിക്കണമെന്നും സർക്കാരിനോട് സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഫോറം ഓഫ് അക്ഷയ സെന്റർ എൻട്രപ്രനേഴ്സ് (ഫെയ്സ് ) ആവശ്യപ്പെട്ടു.

പ്രസ്തുത ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തിയ പത്രസമ്മേളനത്തിൽ ഫോറം ഓഫ് അക്ഷയ സെന്റർ എൻട്രപ്രനേഴ്സിന്റെ സംസ്ഥാന പ്രസിഡന്റ് ശ്രീ. സ്റ്റീഫൻ ജോൺ , സംസ്ഥാന സെക്രട്ടറി ശ്രീ. എ.പി. സദാനന്ദൻ , സംസ്ഥാന ട്രഷറർ ശ്രീ. നിഷാന്ത് . സി.വൈ., ജോയിന്റ് സെക്രട്ടറി ശ്രീ. സജയകുമാർ യു.എസ്. , തിരു. ജില്ല കമ്മിറ്റി പ്രസിഡന്റ് ശ്രീ. പ്രവീൺകുമാർ എന്നിവർ സംസാരിച്ചു.

News Desk

Recent Posts

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പള വിഹിതം നോര്‍ക്ക നല്‍കും

നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…

1 day ago

വർഗീയത കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല – രമേശ് ചെന്നിത്തല

വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…

1 day ago

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…

1 day ago

ഓക്സ്ഫോ കെയർ- സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…

3 days ago

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…

1 week ago

29 ാമത് ഐ.എഫ്.എഫ്.കെ: സംഘാടക സമിതി രൂപീകരിച്ചു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…

1 week ago