കൊച്ചി: മനുഷ്യന്റെ ചിന്താശേഷിയെ ഉത്തേജിപ്പിച്ച് സ്വയം വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔപചാരിക ഉദ്ഘാടനം തീര സുരക്ഷ വിഭാഗം ഐജിയും സോഷ്യല്‍ പോലീസിങ് ഡയറക്ടറുമായ പി. വിജയന് ഐപിഎസ് നിര്‍വഹിച്ചു. ചിന്തകളാണ് മനുഷ്യന്റെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ മനുഷ്യന്റെയും കഴിവുകള്‍ കണ്ടെത്തി അവ പരിപോഷിപ്പിക്കുക എന്നതാണ് പ്രധാനം. പരാജയഭീതി, അലസത തുടങ്ങിയ സ്വഭാവവിശേഷങ്ങളാണ് പലപ്പോഴും കഴിവുകള്‍ തിരിച്ചറിയുന്നതിന് തടസമാകുന്നതെന്നും പി. വിജയന് വ്യക്തമാക്കി. ഈ തടസങ്ങള്‍ നീക്കുന്നതിലാണ് ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടികളുടെ മനസ് ശരിയായി രൂപപ്പെടുത്താനും അവരില്‍ മൂല്യബോധം വളര്‍ത്താനും അതോടൊപ്പം അവരുടെ സര്‍ഗശേഷിയും സൃഷ്ടിപരതയും ഉയര്‍ത്താനും ലക്ഷ്യമിടുന്നതിന് പുറമേ ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് യുവ പ്രൊഫഷണലുകള്‍ക്ക് ജോലി സംബന്ധമായ വളര്‍ച്ചയ്ക്ക് സഹായകമായ മാര്‍ഗദര്‍ശിയായും പ്രവര്‍ത്തിക്കുന്നുവെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടര്‍ സതീഷ്കുമാര്‍ മേനോന് പറഞ്ഞു.
നേതൃഗുണങ്ങള്‍ വളര്‍ത്തുന്നതിന് ഭഗവദ് ഗീതയില്‍ നിരവധി മാതൃകകള്‍ ഉണ്ടെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഐഐഎം ബെംഗലൂരുവിലെ ഡോ. ബി. മഹാദേവന് പറഞ്ഞു. ബിസിനസ് രംഗത്തും സാമൂഹിക രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ ഈ മാതൃകകള്‍ പിന്തുടര്ന്നാല് വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഗീതജ്ഞാനത്തിലെ ചിന്താ മാതൃകകള്‍ എന്ന വിഷയത്തില്‍ ഡോ. ജയശങ്കര്‍ പള്ളിപ്പുറം, സജിത് പള്ളിപ്പുറം, ബാലഗോപാല മേനോന് എന്നിവര്‍ സംസാരിച്ചു. ചിന്തയും ന്യൂറോസയന്‍സും എന്ന വിഷയത്തില്‍ കോലഞ്ചേരി എംഒഎസ്സി മെഡിക്കല്‍ കോളേജിലെ ഡോ. കൃഷ്ണന് ബാലഗോപാല്‍ പ്രഭാഷണം നടത്തി.
വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…
തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…