ഖാദി പെരുമയിൽ ഇനി നെടുമങ്ങാടും: ഖാദി ഗ്രാമ സൗഭാഗ്യ ഷോ റൂമും ക്രിസ്തുമസ് പുതുവത്സര ജില്ലാതല ഖാദി മേളയും ഉദ്ഘാടനം ചെയ്തു.
ഖാദി, കൈത്തറി വ്യവസായങ്ങൾ പൂർണമായും സർക്കാർ പിന്തുണയോടെ മുന്നോട്ട് പോകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. തൊഴിലാളികളുടെ കൂലി വർധിപ്പിച്ച് മികച്ച രീതിയിൽ വ്യവസായത്തെ ഉയർത്താനുള്ള ശ്രമങ്ങളാണ് ബോർഡ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖാദി ഗ്രാമ സൗഭാഗ്യയുടെ നെടുമങ്ങാട് ഷോ റൂമും ക്രിസ്തുമസ് പുതുവത്സര ജില്ലാതല ഖാദി മേളയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നിയന്ത്രണത്തിൽ നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിലാണ് പുതിയതായി ഖാദി ഗ്രാമസൗഭാഗ്യ ഷോ റൂം പ്രവർത്തനമാരംഭിച്ചത്. ‘ഖാദി പഴയ ഖാദിയല്ല’ എന്ന സന്ദേശത്തോടെയാണ് പുതിയ ഫാഷനിലുള്ള വസ്ത്രങ്ങൾ ഖാദി ബോർഡ് വിപണിയിൽ എത്തിക്കുന്നത്. ഒരു കുടുംബത്തിൽ ഒരു ജോഡിയെങ്കിലും ഖാദി വസ്ത്രം വാങ്ങണമെന്ന നിർദ്ദേശമാണ് ബോർഡ് മുന്നോട്ട് വെക്കുന്നത്. നെടുമങ്ങാട് ആരംഭിച്ച ഷോ റൂമിൽ കോട്ടൺ,സിൽക്ക് സാരികൾ, ചുരിദാർ ടോപ്പുകൾ, ഷർട്ടുകൾ മുതലായവ 30% വരെ ഗവണ്മെന്റ് റിബേറ്റ് നിരക്കിൽ ലഭ്യമാണ്. കൂടാതെ തേൻ, എള്ളെണ്ണ, മറ്റ് സൗന്ദര്യവർധക വസ്തുക്കൾ എന്നിവയും ഇവിടെയുണ്ട്.
നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ ശ്രീജ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഖാദി ബോർഡ് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…
വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…
എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…
കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…
പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…