തിരുവനന്തപുരം: ബിസിനസ് ഇൻസൈറ്റ് മാഗസിൻ്റെ സ്പെഷ്യൽ എഡിഷൻ്റെ പ്രകാശനവും ബിസിനസ് എക്സലൻസ് സമ്മിറ്റിൻ്റെ ഉദ്ഘാടനവും മാർച്ച് എട്ടിന് തിരുവനന്തപുരത്ത് എസ് പി ഗ്രാൻഡ് ഡേയ്സ് ഹോട്ടലിൽ നടന്ന ചടങ്ങിൽവെച്ച് കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി ആർ അനിൽ നിർവഹിച്ചു.
ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻ്റ് മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയും അറ്റ്ലസ് കിച്ചൻ മാനേജിങ് ഡയറക്ടറുമായ ഷാജഹാൻ കല്ലുവരമ്പിൽ മാഗസിൻ സ്വീകരിച്ചു. കൊല്ലം ദിയ മോട്ടോഴ്സ് മാനേജിങ് ഡയറക്ടർ അഹ്നസ് എം, സീരിയൽ എൻട്രപ്രണറും വെൽനെസ്സ് കോച്ചുമായ നോയൽ ജോർജ്, പ്രമുഖ എൻട്രപ്രണർഷിപ്പ് പ്രമോഷൻ പ്ലാറ്റ്ഫോമായ ബിസ്ഗേറ്റിൻ്റെ ചെയർമാൻ ഷൈജു കാരയിൽ, ബിസിനസ് ഇൻസൈറ്റ് മാഗസിൻ എഡിറ്റർ പ്രജോദ് പി രാജ് തുടങ്ങിയവർ സംബന്ധിച്ചു. ബിസിനസ് ഇൻസൈറ്റിൻ്റെ എമർജിങ് എൻട്രപ്രണർ പുരസ്കാരം നോയൽ ജോർജ് മന്ത്രി ജി ആർ അനിലിൽനിന്ന് സ്വീകരിച്ചു.
ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ഋഷിരാജ് സിങ് ഐപിഎസ്, ആർക്കിടെക്റ്റ് പത്മശ്രീ ജി ശങ്കർ, നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടർ എം എസ് ഫൈസൽ ഖാൻ, ചലച്ചിത്ര താരം ദിനേശ് പണിക്കർ, വീവേഴ്സ് വില്ലേജ് ഫൗണ്ടർ ശോഭ വിശ്വനാഥ്, ബിസിനസ് ട്രയിനർ അബ്ദുൽ ഷെരീഫ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തിയ സംരംഭകർക്കുള്ള എക്സലൻസ് അവാർഡുകൾ ഋഷിരാജ് സിങും ദിനേശ് പണിക്കരും ചേർന്ന് സമ്മാനിച്ചു.
കൊച്ചി : 13 വർഷത്തിനിടെ പാലക്കാട് ജില്ലയിൽ മരിച്ചത് 28 കുട്ടികൾ. അന്വേഷണം ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകർ സമർപ്പിച്ച ഹർജിയിൽ പ്രാഥമികാന്വേഷണം…
വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും…
ബംഗളൂരു : ഉത്സവസീസണോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബര്‍വരെ നീട്ടാന്‍ തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയില്‍വെ അറിയിച്ചു. ബംഗളൂരുവില്‍നിന്ന്…
നേപ്പാളിൽ നടന്ന രാജ്യാന്തര റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം.മിനി…
തിരുവനന്തപുരം : എഴുത്തുകാരനും സ്ഥലനാമഗവേഷകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് മുൻ അസി. ഡയറക്ടറുമായ ഡോ. വിളക്കുടി രാജേന്ദ്രൻ രചിച്ച് കേരള…
'സി ഇ ഒ @ ഉന്നതി' പദ്ധതിക്ക് ജില്ലയിൽ തുടക്കമായിപ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ് ഐ ആർ)…