കണ്ണൂര്‍ ജി ഐ ടി ഡിയില്‍ ഡിസൈനര്‍ ഹണ്ട് 2023 ഓള് കേരള ഡിസൈനര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.മെയ് 13 ന് മസ്ക്കോട്ട് പാരഡൈസില്‍ വെച്ചാണ് പരിപാടി നടക്കുന്നത്.
സ്കില്‍ ഡെവലപ്പിംഗ് കോഴ്സുകളിലൂടെ വനിതകളെ ശാക്തീകരിക്കുന്നതില്‍ മുന്‍കൈയെടുക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ജിഐടിഡി. ഫാഷന്‍ ഡിസൈനിംഗ് ലോകത്ത് ഒരു കരിയര്‍ ആരംഭിക്കുന്നതിനുള്ള ഒരു വേദിയാണ് ജിഐടിഡി നല്‍കുന്നത്. മെയ് 13 ന് മസ്ക്കോട്ട് പാരഡൈസില്‍ വെച്ചാണ് ജി ഐ ടി ഡിയുടെ ആഭിമുഖ്യത്തില്‍ ഡിസൈനര്‍ ഹണ്ട് 2023 ഓള് കേരള ഡിസൈനര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ വസ്ത്രങ്ങളില്‍ നിന്നും ഏററവും മികച്ചതാണ് തിരഞ്ഞെടുക്കുക.
കോര്പ്പറേഷന് മേയര്‍ അഡ്വ ടി ഒ മോഹനന് ഉദ്ഘാടനം ചെയ്യും. അഭിനേത്രിയും മോഡലുമായ ആഷിക അശോകന്, പിന്നണി ഗായിക സജില സലീം എന്നിവര്‍ മുഖ്യാതിഥിയാവും. മെയ് 21 ന് പയ്യാമ്പലം ബീച്ചില്‍ വെച്ച് ഗ്രാന്റ് ഫിനാലെ നടക്കും. പിന്നണി ഗായിക സജില സലീം നയിക്കുന്ന മ്യൂസിക് നൈറ്റും പരിപാടിയുടെ ഭാഗമായുണ്ടാകും. ഫാഷന്‍ ഡിസൈനിംഗ് കോഴ്സുകള്‍ കൂടാതെ, ബ്യൂട്ടീഷ്യന് ആന്‍ഡ് കോസ്മറ്റോളജി കോഴ്സുകള്‍, പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ തുടങ്ങിയ നിരവധി തൊഴിലധിഷ്ഠിത കോഴ്സുകള്‍ ജി ഐ ടി ഡിയിലുണ്ട്.
നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…
വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…
എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…
കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…
പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…