രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലയിലെ ആഘോഷപരിപാടികള്‍ നാളെ (മെയ് 20) തുടങ്ങും. എന്റെ കേരളം മെഗാ മേളയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി. ആര്‍ അനില്‍, ആന്റണി രാജു എന്നിവര്‍ രാവിലെ പതിനൊന്നിന് കനകക്കുന്നില്‍ നിര്‍വഹിക്കും. കാര്‍ഷിക ഉത്പന്നങ്ങള്‍ കൊണ്ട് നിര്‍മിച്ച നിലവിളക്ക് കൊളുത്തിയാണ് മന്ത്രിമാര്‍ ഉദ്ഘാടന കര്‍മം നിര്‍വഹിക്കുന്നത്. കേരളത്തിന്റെ കാര്‍ഷികത്തനിമ വിളിച്ചോതുന്ന രീതിയില്‍ കൃഷിവകുപ്പിന്റെ സഹായത്തോടെ അണിയിച്ചൊരുക്കുന്ന ലളിതമായ ഉദ്ഘാടന വേദി ചടങ്ങിന് മാറ്റുകൂട്ടും. ജില്ലയിലെ കൃഷിക്കാരില്‍ നിന്നും കൃഷിവകുപ്പിന് കീഴിലുള്ള ഫാമുകളില്‍ നിന്നും ശേഖരിച്ച തനത് കാര്‍ഷിക ഉത്പന്നങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടന ദിവസം വൈകുന്നേരം എട്ട് മണി മുതല്‍ നിശാഗന്ധിയില്‍ പ്രശസ്ത പിന്നണിഗായകന്‍ എം.ജി ശ്രീകുമാറും സംഘവും നയിക്കുന്ന ഗാനമേളയുമുണ്ടാകും.
പൂര്‍ണമായും ശീതീകരിച്ച ഇരുന്നൂറ്റിയമ്പതോളം സ്റ്റാളുകളിലാണ് മെഗാ മേള ഒരുക്കിയിരിക്കുന്നത്. വിവിധ വകുപ്പുകളുടെ പ്രദര്‍ശന – വിപണന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട്, സൗജന്യ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്ന സര്‍വീസ് സ്റ്റാള്‍, യൂത്ത് സെഗ്മെന്റ്, ടെക്‌നോസോണ്‍ തുടങ്ങിയ നിരവധി വൈവിധ്യങ്ങളാണ് മേളയിലുള്ളത്. എല്ലാ ദിവസവും വൈകുന്നേരം നിശാഗന്ധിയില്‍ പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളുമുണ്ടാകും. പ്രവേശനം സൗജന്യമാണ്.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…