കോഴിക്കോട്: പ്രമുഖ വിദേശ പഠന കണ്‍സള്‍ട്ടന്‍സിയായ എസ്ഐ-യുകെ ഇന്ത്യ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. നടക്കാവ് ഭൂമിദയ ഗ്രാന്‍ഡിയറില്‍ ആരംഭിച്ച ശാഖ എസ്.കെ.യുകെ കൗണ്‍സിലിംഗ് മേധാവി രുചി സഭര്‍വാള്‍ ഉദ്ഘാചനംചെയ്തു. കോഴിക്കോടും സമീപ പ്രദേശങ്ങളിലുമുളള വിദ്യാര്‍ത്ഥികള്‍ക്ക് യു.കെ., അയര്‍ലന്‍ഡ്, ദുബായ്, കാനഡ,ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ സമാനതകളില്ലാത്ത വിദ്യാഭ്യാസ അവസരം നല്‍കാനാണ് എസ്ഐ യുകെ ലക്ഷ്യമിടുന്നത്.
പ്രാദേശിക വിദ്യാര്‍ത്ഥികളുമായി സംവദിക്കാനും അവരുടെ പഠന സ്വപ്നങ്ങള്‍ മനസ്സിലാക്കി മികച്ച വിദേശ സര്‍വകലാശാലകളില്‍ പഠിക്കാനുളള അവസരമൊരുക്കാനുളള മികച്ച സാധ്യതയാണ് എസ്ഐ-യുകെ നല്‍കുന്നത്. സാമ്പത്തിക സ്ഥിതിയോ ചുറ്റുപാടോ തടസ്സമാകാതെ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം വിദേശ പഠനമെന്ന സ്വപ്നം സഫലീകരിക്കാനാകണമെന്നാണ് കമ്പനി കരുതുന്നത്. അന്താരാഷ്ട്ര പഠന രീതികളെ കുറിച്ച് വ്യക്തമായ ധാരണയുളള പരിചയസമ്പന്നരായ കൗണ്‍സിലര്‍മാര്‍ ഓരോ വിദ്യാര്‍ത്ഥികള്‍ക്കും യോജിക്കുന്ന കോഴ്സുകളും സര്‍വകലാശാലകളും തിരഞ്ഞെടുക്കുന്നു. സ്‌കോളര്‍ഷിപ്പ്, നിക്ഷേപ സാധ്യതകള്‍ കണ്ടെത്തുന്നതിനു പുറമെ വിസ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാനുള്ള സൗകര്യങ്ങളും എസ്.കെ. – യുകെ വിദ്യാര്‍്ത്ഥികള്‍ക്ക് ലഭ്യമാക്കുന്നു. 17 വര്‍ഷത്തെ സേവന പാരമ്പര്യമുളള വിദേശ പഠന കണ്‍സള്‍ട്ടന്‍സിയായ എസ്ഐ യുകെക്ക് 40 രാജ്യങ്ങളിലായി 92 ഓഫീസുകളാണുളളത്. ഇന്ത്യയില്‍ 24 ഓഫീസുകള്‍ പ്രവര്‍ത്തിച്ചു വരുന്നു 1.3 ദദശലക്ഷം വിദ്യാര്‍ത്ഥികളാണ് ഇതിനോടകം എസ്ഐ-യുകെയുടെ സേവനം നേടിയിട്ടുളളത്.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…