കൊച്ചി: പ്രമുഖ കേശ-ചര്മ്മ സംരക്ഷണ ബ്രാന്ഡായ അഡ്വാന്സ്ഡ് ഗ്രോ ഹെയര് & ഗ്ലോ സ്കിന് കൊച്ചിയില് പ്രവര്ത്തനമാരംഭിച്ചു. ഇരുപത്തിയൊന്നാമത് ബ്രാഞ്ചാണ് കൊച്ചി മാധവാ ഫാര്മസി ജംഗ്ഷനിലെ ശീമാട്ടി അര്ബന് ജംഗ്ഷനില് സിനിമാ താരങ്ങളായ അജു വര്ഗീസ്, അനുശ്രീ നായര്, ശീമാട്ടി സിഇഒ ബീനാ കണ്ണന് എന്നിവര് ചേര്ന്ന് ഉദ്ഘാടനം നിര്വഹിച്ചു.
മികച്ച സേവനം, അത്യാധുനിക സാങ്കേതികവിദ്യ, മുടി തഴച്ചുവളരുന്നതിനുള്ള വെല്നസ് സൊല്യൂഷനുകള് എന്നിവ നല്കുന്നതിനാണ് അഡ്വാന്സ്ഡ് ഗ്രോ ഹെയര് & ഗ്ലോ സ്കിന് ക്ലിനിക് പ്രാധാന്യം നല്കുന്നത്. പെര്ക്യുട്ടേനിയസ് ഫ്യൂ ഹെയര് ട്രാന്സ്പ്ലാന്റ്, പിആര്പി പ്രോ പ്ലസ്, ലേസര് ഹെയര് തെറാപ്പി, അഡ്വാന്സ്ഡ് ഗ്രോ ഹെയര് കോസ്മെറ്റിക് സിസ്റ്റം, ക്ലിനിക്കല്, നോണ്-ക്ലിനിക്കല് ഹെയര് ട്രീറ്റ്മെന്റുകള്, ഹൈഡ്രോഫേഷ്യല്, ക്യു സ്വിച്ച്ഡ് ലേസര്, കെമിക്കല് പീല്, ബോട്ടോക്സ്, ഫില്ലറുകള്, ത്രെഡ് ലിഫ്റ്റ്, ഫുള് ബോഡി ലേസര്, ഫേസ് പിആര്പി, അരിമ്പാറ നീക്കംചെയ്യല് തുടങ്ങി നിരവധി ചര്മ്മ ചികിത്സകള് എന്നിവ പേറ്റന്റ് നേടിയ ഹൈ-എന്ഡ് മെഷിനറിയുടെ സഹായത്തോടെ അഡ്വാന്സ്ഡ് ഗ്രോ ഹെയര് & ഗ്ലോ സ്കിന് ക്ലിനിക് ഉപഭോക്താക്കള്ക്ക് നല്കുന്നു.
2021ലാണ് അഡ്വാന്സ്ഡ് ഗ്രോ ഹെയര് & ഗ്ലോ സ്കിന് ക്ലിനിക് പ്രവര്ത്തനം ആരംഭിച്ചത്. 2024 ഓടെ 100 ക്ലിനിക്കുകളുടെ ഒരു ശൃംഖല സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് അഡ്വാന്സ്ഡ് ഗ്രോ ഹെയര് & ഗ്ലോ സ്കിന് ഗ്രൂപ്പ് സ്ഥാപകനും, മാനേജിംഗ് ഡയറക്ടറുമായ ജെ ശരണ് വേല് പറഞ്ഞു. ചര്മ്മ കേശ രംഗത്തെ വിദഗ്ധരായ ജീവനക്കാരുടെ മികവുറ്റ സേവനമാകും കൊച്ചിക്ക് ലഭ്യമാകുകയെന്ന് ശീമാട്ടി സിഇഒ ബീനാ കണ്ണന് പറഞ്ഞു. ചടങ്ങില് ബീനാ കണ്ണന്റെ ജന്മദിനാഘോഷവും നടന്നു. വിവിധ ഫ്രാഞ്ചസി ഉടമകള്, ജീവനക്കാര് തുടങ്ങിയവര് ഉദ്ഘാടന പരിപാടിയില് സംബന്ധിച്ചു.
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്ദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ് ലഭിക്കും.…
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില് ആശയം കാണികളിലേക്ക് എത്തിക്കാന് ഹ്രസ്വചിത്രങ്ങള് വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള് ഹോമേജ് വിഭാഗത്തില് പ്രദര്ശിപ്പിക്കും.സുലൈമാന് സിസ്സെ,…