പ്രോക്ടോളജി ശില്‍പശാല സെപ്റ്റംബര്‍ 23, 24 തീയതികളില്‍ കൊച്ചിയില്‍

കൊച്ചി: പ്രോക്ടോളജി ലൈവ് ഓപ്പറേറ്റീവ് വര്‍ക്ക്ഷോപ്പ് & ഫെലോഷിപ്പ് ശില്‍പശാല 2023 സെപ്റ്റംബര്‍ 23, 24 തീയതികളില്‍ കൊച്ചിയില്‍ നടക്കും. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കൊളോപ്രോക്റ്റോളജിയുമായി സഹകരിച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്. വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലെ മിനിമലി ഇന്റന്‍സീവ് സര്‍ജറി വിഭാഗം, വെര്‍വാന്‍ഡല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കീഹോള്‍ ക്ലിനിക്ക് കൊച്ചി എന്നിവര്‍ ശില്‍പശാലയുടെ ഭാഗമാകും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം ശസ്ത്രക്രിയാ വിദഗ്ധര്‍ ശില്‍പശാലയില്‍ പങ്കെടുക്കുമെന്ന് ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ ഡി മധുകര്‍ പൈ പറഞ്ഞു.കൊച്ചി വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍, ശ്രീ. എസ്. കെ അബ്ദുള്ള ശില്‍പശാല ഉദ്ഘാടനം ചെയ്യും. മിനിമലി ഇന്‍വേസീവ് സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍ പത്മകുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഡോ. ഡി. മധുകര്‍ പൈ, ഡോ. ഫാരിഷ് ഷംസ്, ഡോ. എസ്. ഡി. ശിവടെ, ഡോ. പ്രശാന്ത് രഹത്തെ, ഡോ. എല്‍.ഡി. ലഡൂക്കര്‍, ഡോ. ശാന്തി വര്‍ധനി, ഡോ. മോഹന്‍ മാത്യു എന്നിവര്‍ അഭിസംബോധന ചെയ്യും.പൈല്‍സ്, ഫിഷര്‍, ഫിസ്റ്റുല, പിലോനിഡല്‍ സൈനസ്, പ്രോലാപ്സ്, തുടങ്ങിയ രോഗങ്ങളെ കൈകാര്യം ചെയ്യുന്ന ശസ്ത്രക്രിയാ സ്പെഷ്യാലിറ്റി വിഭാഗമാണ് പ്രോക്ടോളജി. ഈ രോഗങ്ങള്‍ സാധാരണയായി ശരീരത്തില്‍ മറഞ്ഞിരിക്കുന്നവയാണ്. തങ്ങള്‍ക്ക് രോഗമുണ്ടെന്ന് കുടുംബാംഗങ്ങളോട് പോലും പറയുവാന്‍ ആളുകള്‍ മടിക്കുന്നു. ഇത് ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും, ശസ്ത്രക്രിയാ വിദഗ്ധര്‍ക്ക് അറിവ് വര്‍ദ്ധിപ്പിക്കുകയും, സുരക്ഷിതവും സൗകര്യപ്രദവുമായ ശസ്ത്രക്രിയകള്‍ ഉറപ്പുവരുത്തുന്നതുമാണ് ഈ ശില്‍പശാലയുടെ ലക്ഷ്യം.കുറഞ്ഞ കാലയളവില്‍, സ്റ്റാപ്ലറുകള്‍, കീഹോള്‍ സര്‍ജറി, ലേസര്‍, സ്‌ക്ളീറോതെറാപ്പി തുടങ്ങി നിരവധി പുരോഗതികളുള്ള ഒരു വികസ്വര മേഖലയാണിത്. അതിനാല്‍ ഈ നടപടിക്രമങ്ങള്‍, വീഡിയോകള്‍, തത്സമയ ശസ്ത്രക്രിയാ നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിഷയങ്ങള്‍, പങ്കെടുക്കുന്ന ശസ്ത്രക്രിയാ വിദഗ്ധരുടെ അറിവ് വര്‍ദ്ധിപ്പിക്കും. ശില്‍പശാലയ്ക്ക് ശേഷം നടത്തുന്ന പരീക്ഷയില്‍ വിജയികളായ പ്രതിനിധികള്‍ക്ക് ഫെലോഷിപ്പ് നല്‍കും. ഡോ. ആര്‍. പത്മകുമാര്‍, ഡോ. മധുകര പൈ ഡി, ശ്രീമതി പ്രേമ്ന സുബിന്‍. എന്നിവര്‍ എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

3 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

3 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

3 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

3 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

3 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

3 weeks ago