മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസിന് തിരുവനന്തപുരത്ത് പുതിയ ഹെഡ് ഓഫീസ്

തിരുവനന്തപുരം, ജൂലായ് 18, 2024: ഇന്ത്യയിലെ മുൻനിര ഇൻഷുറൻസ് ബ്രോക്കിംഗ് കമ്പനികളിലൊന്നായ മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് (പ്രൈവറ്റ്) ലിമിറ്റഡിന്റെ (എംആർഐബിഎസ്),  പുതിയ ഹെഡ് ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. തൈക്കാടുള്ള വിപഞ്ചിക ടവേഴ്സിലാണ് പുതിയ ഹെഡ് ഓഫീസ് തുറന്നത്. 137 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന് (മുത്തൂറ്റ് ബ്ലൂ) കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ്.  

പുതിയ ഹെഡ് ഓഫീസിന്റെ ഉദ്‌ഘാടനം മുഖ്യാതിഥിയായ ഭീമ ജൂവലേഴ്‌സ് ചെയർമാൻ ഡോ. ബി. ഗോവിന്ദൻ നിർവഹിച്ചു. ചടങ്ങിൽ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ്,  ഡയറക്ടർ പ്രീതി ജോൺ മുത്തൂറ്റ്, മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് സി ഇ ഒ ശ്രീറാം കുമാർ, മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് സി ഇ ഒ ഷാജി വർഗീസ്, മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് ജനറൽ ഇൻഷുറൻസ് മേധാവി മനോജ് വർഗീസ്, ലൈഫ് ഇൻഷുറൻസ് മേധാവി കെ എം പ്രതീപ്, വിവിധ ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയർ സംബന്ധിച്ചു. 

“ഞങ്ങളുടെ പുതിയ, അത്യാധുനിക ഹെഡ് ഓഫീസ് തിരുവനന്തപുരത്ത് ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഈ മേഖലയിൽ ഉടനീളമുള്ള ഉപഭോക്താക്കളുമായി ഞങ്ങളെ കൂടുതൽ അടുപ്പിക്കുന്നതിനായി ഓഫീസുകൾ വിപുലീകരിക്കാൻ ഞങ്ങൾക്ക് പദ്ധതിയുണ്ട്. ഉപഭോക്താക്കൾക്ക് ഞങ്ങൾ നൽകി വരുന്ന സേവനങ്ങളുടെ മികവ് വർധിപ്പിക്കുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധതയുടെ തെളിവാണ് പുതിയ ഓഫീസ്. റീട്ടെയിൽ ഉപഭോക്താക്കൾ, വാഹന ഡീലർമാർ, നോൺ ബാങ്കിങ് ഫിനാൻസ് സ്ഥാപനങ്ങൾ, കോർപ്പറേറ്റ് ഉപഭോക്താക്കൾ എന്നിവർക്കായി ലൈഫ്, വാഹന, ആരോഗ്യ, ഗ്രാറ്റുവിറ്റി, പെൻഷൻ, വ്യാവസായിക മേഖലകളിലെ എല്ലാ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും പ്രദാനം ചെയ്യുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും,” മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് സി ഇ ഒ ശ്രീറാം കുമാർ പറഞ്ഞു.

“ഇന്നത്തെ ലോകത്തിൽ ഇൻഷുറൻസ് അനിവാര്യമാണ്. സവിശേഷമായും, സാധാരണ ജനസമൂഹത്തിന് അതൊരു അത്യാവശ്യമാണ്. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് സേവനങ്ങൾ സുഗമമായി ലഭ്യമാക്കുക എന്നതാണ് മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസിന്റെ ലക്ഷ്യം. യോഗ്യരും അനുഭവപരിചയവുമുള്ളവരുമായ പ്രൊഫഷണലുകൾ അടങ്ങുന്ന ഞങ്ങളുടെ ടീമും, വിപുലമായ സാന്നിധ്യവും പ്രയോജനപ്പെടുത്തി സാധാരണക്കാരൻ്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കിക്കൊണ്ട്, മികവോടെയാണ് ഞങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുന്നത്,” മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു.

News Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

2 days ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

2 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

2 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

2 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

3 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

3 days ago