തിരുവനന്തപുരം: എഡ്ടെക് സ്റ്റാർട്ടപ്പ് വിൻവേ മാസ്റ്ററി മേക്കേഴ്സ് ലോഗോ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പ്രകാശനം ചെയ്തു. തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ലോഗോ പ്രകാശനം ചെയ്തത്.
സംരംഭകർക്കും, വിദ്യാർത്ഥികൾക്കും, തൊഴിൽരഹിതർക്കുമായി വിഭാവനം ചെയ്ത ബിസിനസ് ക്ലാസുകൾ,
ട്രെയിനിങ്ങുകൾ , ഡിജിറ്റൽമാർക്കറ്റിംഗ്, മൈൻഡ് മാസ്റ്ററി വർക്ഷോപ്പുകൾ, തൊഴിൽരഹിതരായവർക്കുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ടാലന്റ് ഉള്ളവരുടെ ടാലന്റ് പുറത്തു കൊണ്ട് വരുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവയാണ് വിൻവേ മാസ്റ്ററി മേക്കേഴ്സ് [ winway mastery makers] നൽകുന്നതെന്ന് നെക്സ്റ്റ്ജെൻ ടാലന്റ് ഹണ്ട് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ശരത്ചന്ദ്രൻ പറഞ്ഞു. നെക്സ്റ്റ്ജെൻ ടാലന്റ് ഹണ്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിൽ ആരംഭിച്ച നൂതന സംരംഭമാണ് വിൻവേ മാസ്റ്ററി മേക്കേഴ്സ് എന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍ ഡിജിപി ഋഷിരാജ് സിങ്ങിൻ്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷ, ബെറ്റ ഗ്രൂപ്പ് ചെയർമാൻ ജെ രാജ്മോഹൻ പിള്ള, സെറീന ബോട്ടിക് ഫൗണ്ടർ ഷീല ജെയിംസ്, ബിഗ് ബോസ് സ്റ്റാർ ശോഭ വിശ്വനാഥ്,ബിസിനസ് ഇന്‍സൈറ്റ് മാഗസിന്‍ എഡിറ്റര്‍ പ്രജോദ് .പി രാജ്, നെക്സ്റ്റ്ജെൻ ടാലന്റ് ഹണ്ട് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർമാരായ ഷംന എസ്, സജീഷ് ആർ എൻ എന്നിവര്‍ പങ്കെടുത്തു.
കൊച്ചി, 04 ആഗസ്റ്റ് 2026: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് (ഓഗസ്റ്റ് 1–7) ആസ്റ്റർ മെഡ്‌സിറ്റിയിലെ 'സെന്റർ ഓഫ് എക്സലൻസ് ഇൻ…
വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…
തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…
വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…
എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…