മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ

കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്‌ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയിനബിൾ സോഴ്സിങ്, ഇന്നവേഷൻ, ജീവനക്കാരുടെ ക്ഷേമം, എന്നീ മേഖലകളിലെ മികവിനാണ്  അംഗീകാരം. എഫ്‌ഐ ഇന്ത്യ 2025, ഇഫിയാറ്റ് 2025 (ഐഎഫ്ഇഎടി) , സിഐഐ കേരള എച്ച്ആർ കോൺക്ലേവ് 2025 എന്നിവയുടെ അവാർഡുകളാണ് ലഭിച്ചത്.

എഫ്‌ഐ ഇന്ത്യ 2025-ൽ സസ്റ്റയിനബിൾ സോഴ്സിങ് മികവിനുള്ള പുരസ്കാരം കമ്പനിയുടെ മിന്റ് സസ്റ്റയിനബിലിറ്റി പ്രോഗ്രാമിന്  ലഭിച്ചു. ഉത്തർപ്രദേശിലെ 550 ഗ്രാമങ്ങളിലായി 6,000-ത്തിലധികം കർഷകരുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ ജലസേചനം 30 ശതമാനവും ഹരിതഗൃഹ വാതകത്തിന്റെ പുറംതള്ളൽ 37 ശതമാനവും കുറയ്ക്കാൻ സാധിച്ചു. ഈ പ്രവർത്തനങ്ങൾക്ക് ഇഫിയാറ്റ് 2025-ലെ സസ്റ്റെയിനബിലിറ്റി
പുരസ്കാരം- വൻകിട കമ്പനികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും മാൻ കാൻകോർ നേടി.

എഫ്‌ഐ ഇന്ത്യ 2025-ൽ കമ്പനി അവതരിപ്പിച്ച സിചുവാൻ പെപ്പർ ഒലിയോറെസിൻ( Sichuan Pepper Oleoresin) ഏറ്റവും നൂതനമായ മൂന്ന് ഉൽപ്പന്നങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. സവിശേഷമായ മണവും രുചിയുമുള്ള ഈ ചേരുവ, സോസുകൾ, മസാലക്കൂട്ടുകൾ എന്നിവയുടെ നിർമ്മാണത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.

ജീവനക്കാരുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന മികച്ച പ്രവർത്തനങ്ങൾക്ക് സിഐഐ കേരള എച്ച്ആർ കോൺക്ലേവ് 2025-ൽ ‘ബെസ്റ്റ് എംപ്ലോയീ വെൽബീയിംഗ് പ്രാക്ടീസസ്’ വിഭാഗത്തിലും പുരസ്കാരം നേടി.

ഈ പുരസ്കാരങ്ങൾ  കമ്പനിയുടെ സസ്റ്റയിനബിലിറ്റി, ഇന്നവേഷൻ പ്രോഗ്രാമുകളിലുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണെന്ന് മാൻ കാൻകോർ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ജീമോൻ കോര പറഞ്ഞു. കർഷക ശാക്തീകരിക്കുന്നതിലൂടെയും ആഗോള വിപണിക്കായി മികച്ച പ്രകൃതിദത്ത ചേരുവകൾ ഒരുക്കുന്നതിലൂടെയും ശാസ്ത്രത്തെയും പ്രകൃതിയെയും  ഒരുമിപ്പിക്കാൻ കമ്പനിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

Web Desk

Recent Posts

നേവൽഡേ ഓപ്പറേഷൻ ഡെമോ: നഗരത്തിൽ 03.11.25ന് ഗതാഗത ക്രമീകരണം

സ്റ്റീൽ കുപ്പിയും കുടയും  കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…

15 hours ago

തദ്ദേശ തിരഞ്ഞെടുപ്പ് :  വോട്ടിങ് മെഷീനുകൾ  വിതരണ കേന്ദ്രങ്ങളിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി.  ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …

3 days ago

ചികിത്സാ രംഗത്ത് പുത്തൻ നേട്ടവുമായി അങ്കമാലി അപ്പോളോ അഡ്ലക്സ്; അതിസങ്കീർണ  മഹാധമനി ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് മടങ്ങിയത് നാല് പേർ

അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ്  വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…

5 days ago

കാപ്പാ കേസ് പ്രതിയെ പോലിസ് വെടിവെച്ചു

വാളുകൊണ്ട് ആക്രമിക്കാൻ ശ്രമം; തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു.ആര്യങ്കോട് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു. പ്രതിയായ…

5 days ago

പ്രകാശം പരത്തുന്ന പെൺകുട്ടി ഓഡിയോ ലോഞ്ച് നടന്നു

സാബു കക്കട്ടിൽ സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് പഴശ്ശിമ്യൂസിയം പ്രിവ്യൂ തീയേറ്ററിൽ…

5 days ago

സ്കോട്ട്ലൻഡിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ താരമായി മലയാളി ‘മണവാട്ടിയും’; ഫസ്റ്റ് മിനിസ്റ്ററുടെ കൈയ്യൊപ്പുമായി മലയാളി ബ്രാൻഡ് ലേലത്തിൽ

സ്കോട്ട്ലാൻഡ്:  2026-ൽ നടക്കാനിരിക്കുന്ന സ്കോട്ട്‌ലൻഡ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എഡിൻമ്പ്രയിൽ നടന്ന ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ് എൻ…

7 days ago