മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൈപുണ്യ വികസനം അനിവാര്യം: ഐ.ടി. സ്പെഷ്യൽ സെക്രട്ടറി   സീറാം സാംബശിവ റാവു ഐ.എ. എസ്

കൊച്ചി :  കാലാനുസൃതമായ നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂവെന്ന് കേരള ഐ.ടി. വകുപ്പ് സ്പെഷ്യൽ സെക്രട്ടറി   സീറാം സാംബശിവ റാവു ഐ.എ. എസ്.  കേരള സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരള  സംഘടിപ്പിച്ച ഒൻപതാമത് അന്താരാഷ്ട്ര കോൺക്ലേവ് ‘ഇക്സെറ്റ് 2026’  ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ സാങ്കേതികവിദ്യയുടെ പങ്ക് നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

അങ്കമാലി അഡ്‌ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ  സുസ്ഥിരവും ഈടുറ്റതുമായ ഒരു ഭാവിക്ക് വേണ്ടിയുള്ള നൈപുണ്യ പുനർവിഭാവനം എന്ന പ്രമേയത്തിലാണ്  കോൺക്ലേവ് നടന്നത്.

വ്യവസായ ലോകത്തിന് അനുയോജ്യമായ പരിശീലന പരിപാടികൾ, സഹകരണങ്ങൾ, വൻകിട പദ്ധതികൾ എന്നിവയിലൂടെ തൊഴിൽ നൈപുണ്യത്തിലെ വിടവ് നികത്തുന്നതിലും, സാങ്കേതിക മേഖലയിലെ പുത്തൻ അവസരങ്ങൾക്കായി കേരളത്തിലെ യുവതയെ സജ്ജരാക്കുന്നതിലും ഐ.സി.ടി അക്കാദമി വഹിക്കുന്ന പങ്ക്‌ വളരെ വലുതാണെന്ന് ഐസിടി അക്കാദമി സിഇഒ മുരളീധരൻ മന്നിങ്കൽ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.

ഗൂഗിൾ ഫോർ ഡെവലപ്പേഴ്സ് , മോംഗോ ഡിബി, റിഫ്ലക്ഷൻസ് ഇൻഫോ സിസ്റ്റംസ് , സിഐഒ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയാണ്  ഇക്സെറ്റ് സംഘടിപ്പിച്ചത്.


ഗൂഗിൾ, എ.ഡബ്ല്യു.എസ്, ഐ.ബി.എം തുടങ്ങിയ ആഗോള കമ്പനികളുടെ നേതൃത്വത്തിൽ നടന്ന വർക്ക്ഷോപ്പുകളും ഫയർസൈഡ് ചാറ്റുകളും വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും പുത്തൻ സാങ്കേതിക വിദ്യകളെ അടുത്തറിയാൻ അവസരമൊരുക്കി. മികച്ച പങ്കാളിത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇൻസ്റ്റിറ്റ്യൂഷണൽ നോളജ് ഓഫീസർമാർക്കുമുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.


കോൺക്ലേവിന്റെ വിവിധ സെഷനുകളിലായി ടി.സി.എസ്. വൈസ് പ്രസിഡന്റ് ദിനേശ് തമ്പി, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജഗതി രാജ് വി.പി, നാസ്കോം എസ്എസ്സി സി.ഒ.ഒ,  ഡോ. ഉപ്മിത് സിങ്,  ഇൻഫോപാർക്ക് & കോഴിക്കോട് സൈബർ പാർക്  സി.ഇ.ഒ  സുശാന്ത് കുറുന്തിൽ, സിഐഒ അസോസിയേഷൻ ഓഫ് ഇന്ത്യ (കേരള ചാപ്റ്റർ) പ്രസിഡന്റ് ശ്രീകുമാർ ബാലചന്ദ്രൻ,  ഐസിടി അക്കാദമി അക്കാദമിക് ഓപ്പറേഷൻസ് ഹെഡ് സാജൻ എം. എന്നിവർ  സംസാരിച്ചു

News Desk

Recent Posts

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

5 days ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

5 days ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

5 days ago

തിരുവന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥന് നേരെയുള്ള ആക്രമണം ജനാധിപത്യ പ്രബുദ്ധകേരളത്തിന് അപമാനം: കേരള പോലീസ് അസോസിയേഷൻ

ഔദ്യോഗിക ഡ്യൂട്ടി നിർവ്വഹിച്ചതിൻ്റെ പേരിൽ തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാണ്. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം…

2 weeks ago

മാളിൽ പൊലീസുകാരനെ ആക്രമിച്ചത് എസ്എഫ്ഐക്കാർ; പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് പൊലീസുകാരനും സഹോദരിക്കുമെതിരെ

*തിരുവനന്തപുരത്തെ മാളിൽ പൊലീസുകാരനെ ആക്രമിച്ചത് എസ്എഫ്ഐക്കാർ; പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് പൊലീസുകാരനും സഹോദരിക്കുമെതിരെ; ഒപ്പമുണ്ടായിരുന്ന യുവതി “അവനെ അടിച്ചു…

2 weeks ago

ലോക കരാട്ടെ മത്സരങ്ങൾ ഇനി തിരുവനന്തപുരം സ്വദേശി ക്യോഷി ജി കെ പ്രദീപ്‌ നിയന്ത്രിക്കും

                                                                                                                                                                          തിരുവനന്തപുരം :  ഫെബ്രുവരി 6 മുതൽ 15 വരെ ദുബായ് ഫുജൈറയിൽ  നടക്കുന്ന ലോക യൂത്ത് ലീഗ്…

2 weeks ago