ലൈഫ് മിഷന്‍ ഭൂരഹിത ഭവനരഹിത പട്ടിക ക്രമനമ്പറുകളില്‍ മാറ്റം വരുത്തുവാന്‍ അവസരം

ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ രേഖാ പരിശോധന തിരുവനന്തപുരം നഗരസഭയിലെ ലൈഫ് മിഷന്‍ ഭൂരഹിത ഭവനരഹിത പട്ടികയിലെ നിലവില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റുകള്‍ പ്രകാരമുള്ള ഗുണഭോക്താക്കളുടെ ക്രമനമ്പറുകളില്‍ മാറ്റം വരുത്തുന്നതിനോ, നിലവില്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരെ ഉള്‍പ്പെടുത്തുവാനോ പാടില്ല എന്ന നിബന്ധനയോടെ 2017 ല്‍ പ്രസിദ്ധീകരിച്ച ലൈഫ് ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗുണഭോക്താക്കളുടെ രേഖാ പരിശോധന നടത്തുന്നതിന് മാത്രമായി 27.07.2023 വരെ സോഫ്റ്റ് വെയര്‍ സൗകര്യം ലഭ്യമാണ്. നിശ്ചിത സമയ പരിധിക്കുള്ളില്‍ നഗരസഭ ഓഫീസില്‍ ജെ5 സെക്ഷനില്‍ രേഖകള്‍ ഹാജരാക്കേണ്ടതാണ്.

ഹാജരാക്കേണ്ട രേഖകള്‍

  1. റേഷന്‍കാര്‍ഡിന്റെ കോപ്പി പഴയത് (31.12.2017 മുന്‍പുള്ളത്)
  2. വീടും സ്ഥലവും ഇñ എന്ന് കാണിച്ചുകൊണ്ടുള്ള വില്ലേജ് ഓഫീസില്‍ നിന്നുള്ള സാക്ഷ്യപത്രം
  3. വരുമാന സര്‍ട്ടിഫിക്കറ്റ്
  4. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (ഗുരുതരമായ രോഗം ബാധിച്ചവര്‍)
  5. ആധാര്‍ കാര്‍ഡിന്റെ കോപ്പി
error: Content is protected !!