മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ക്യാമ്പയിന്റെ ഭാഗമായി ‘നോ ടു ഡ്രഗ്‌സ്’ എന്ന സന്ദേശവുമായി തിരുവനന്തപുരം ജില്ലയില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശയാത്ര ഒക്ടോബര്‍ ഏഴ് വൈകുന്നേരം നാലിന്. മലയാള സിനിമയിലെ ശ്രദ്ധേയ രംഗങ്ങളും പ്രശസ്ത സിനിമാ താരങ്ങളുടെ ലഹരി വിരുദ്ധ സന്ദേശവുമടങ്ങിയ വീഡിയോ പ്രദര്‍ശനം, ഫ്‌ളാഷ് മോബ് എന്നിവയാണ് സന്ദേശയാത്രയിലെ മുഖ്യആകര്‍ഷണം. നഗരത്തിൽ മൂന്നിടങ്ങളിലെത്തുന്ന സന്ദേശയാത്ര വൈകിട്ട് നാലിന് മ്യൂസിയം വോക്ക്‌വേയില്‍ വി.കെ.പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സാമൂഹിക – രാഷ്ട്രീയ രംഗത്തെ പ്രമുഖരും പരിപാടിയില്‍ പങ്കാളികളാകും.