തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. കെ ലളിതയുടെ സ്മരണാര്‍ത്ഥം, ആശുപത്രിയിലെ ജീവനക്കാര്‍ക്കും ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്കും വേണ്ടി ‘ഡോ. ലളിത മെമ്മോറിയല്‍ ആനുവല്‍ പ്രിവന്റീവ് ഹെല്‍ത്ത് ചെക്കപ്പ്’ സ്‌കീമിന് തുടക്കമായി. തദവസരത്തില്‍ ആശുപത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി ഡോ. കെ. ലളിതയുടെ സേവനങ്ങളെ അനുസ്മരിക്കുകയും ഡോക്ടറുടെ ഫോട്ടോ അനാച്ഛാദനം ചെയ്യുകയും ചെയ്തു. പ്രസ്തുത ചടങ്ങില്‍ ഗൈനക്കോളജി വിഭാഗത്തിലെ ഡോ. പി ലക്ഷ്മി അമ്മാള്‍, ഡോ. ലളിതയുടെ മാതൃകാപരമായ സേവങ്ങളെയും പ്രവര്‍ത്തന ശൈലികളെയും അനുസ്മരിച്ചു സംസാരിച്ചു. ആശുപത്രിയിലെ മറ്റു ഡോക്ടര്‍മാരും ജീവനക്കാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു