തിരുവനന്തപുരം: ആരോഗ്യ പരിപാലന രംഗത്ത് നൂതന അദ്ധ്യായം രചിച്ചു കൊണ്ട് എസ്‌യുടി പട്ടം രംഗത്ത്. എസ്‌യുടി ആശുപത്രി ജോഗോയുമായി ചേര്‍ന്ന് കേരളത്തിലെ ആദ്യ ശസ്ത്രക്രിയ രഹിത പെല്‍വിക് ഫ്‌ളോര്‍ പുനരധിവാസ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.
ആധുനിക സാങ്കേതിക രീതിയായ ‘ബയോഫീഡ്ബാക്ക്‘ ഉപകരണം ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണ് പുനരധിവാസ കേന്ദ്രത്തില്‍ ലഭ്യമാവുക. ലോകോത്തര നിലവാരമുള്ള ഈ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആശുപത്രിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി നിര്‍വ്വഹിച്ചു.
ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്രന്‍ പൊതുവാള്‍, ഡോ. രാജശേഖരന്‍ നായര്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി), ഡോ. ബാലകൃഷ്ണന്‍ (സീനിയര്‍ റേഡിയോളജിസ്റ്റ്), ഡോ. ജനാര്‍ദനന്‍ പോറ്റി (ന്യൂറോ സര്‍ജന്‍), ഡോ. അരുണ്‍ മോഹന്‍ (റേഡിയോളജിസ്റ്റ്), ഡോ. ആനന്ദ് രാജ (കണ്‍സള്‍ട്ടന്റ് ഫിസിയാട്രിസ്റ്റ്), അജയ്‌ലാല്‍ (ഫിസിയോതെറാപ്പിസ്റ്റ്), നഴ്‌സിംഗ് സൂപ്രണ്ട് റെയ്ച്ചലമ്മ ജേക്കബ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ന്യൂഡൽഹി: രാജ്യത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നേരിടുന്നതിനൊപ്പം സ്ഥിരതയുള്ള കുറഞ്ഞ കാർബൺ വൈദ്യുതി ഉറപ്പാക്കാൻ ആണവോർജ്ജ രംഗത്ത് വലിയ വികസന…
തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ള വരവ് കുറഞ്ഞതോടെ ഓണക്കാലത്ത് കേരളത്തില്‍ പൂക്കളുടെ വില ഉയര്‍ന്നു.
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്ന് 2026 ഓഗസ്റ്റ് 23. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവ പരിഗണിച്ചുള്ള…
തിരുവനന്തപുരം അമ്മ കെയർ ഹോമിലെ അന്തേവാസികൾക്കൊപ്പം കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യവും ഭാര്യയും ഇന്റലിജൻസ് ഐജിയുമായ ആർ. നിശാന്തിനിയും ഓണം…
നേമം റെയിൽവേ സ്റ്റേഷനിലെ ശേഷിക്കുന്ന വികസന പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്.…
ഓണസമൃദ്ധി കർഷകച്ചന്തകൾക്ക് തുടക്കമായി ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ്…