സംസ്ഥാന യുവജനക്ഷേമ ബോർഡും തിരുവനന്തപുരം ജില്ലാ യുവജനകേന്ദ്രവും സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള കൂട്ടയോട്ടം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. എ. എ റഹീം എം. പി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മ്യൂസിയം മുതൽ പാളയം രക്തസാക്ഷി മണ്ഡപം വരെയുള്ള കൂട്ടയോട്ടത്തിൽ എ. എ റഹീം എം. പിയോടൊപ്പം ടീം കേരള അംഗങ്ങൾ, യൂത്ത് ക്ലബ്ബ് അംഗങ്ങൾ, അവളിടം ക്ലബ്ബ് അംഗങ്ങൾ, സെന്റ് മേരീസ് സ്കൂളിലെ എൻ. സി. സി കേഡറ്റുകൾ തുടങ്ങിയവരും പങ്കെടുത്തു.
കേരളത്തെ ലഹരിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ വിപുലമായ ബോധവത്കരണ പരിപാടികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. നോ ടു ഡ്രഗ്സ് കാമ്പയിനിൻ്റെ ആദ്യ ഘട്ട പ്രചാരണങ്ങളുടെ സമാപനം കുറിച്ച് കേരള പിറവി ദിനത്തിൽ തലസ്ഥാന നഗരിയിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികളും അധ്യാപകരും സമൂഹത്തിൻ്റെ വിവിധ തുറകളിൽ ഉള്ളവരും അണിനിരക്കുന്ന ലഹരി വിരുദ്ധ ശൃംഖലയും നടക്കും വി. കെ. പ്രശാന്ത് എം. എൽ. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, യുവജന ക്ഷേമ ബോർഡ് പ്രതിനിധികൾ തുടങ്ങിയവരും പരിപാടിയിൽ പങ്കാളികളായി.
ശതാബ്ദി ലോഗോ രാഷ്ട്രപതി പ്രകാശനം ചെയ്യും. കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം കുറിച്ച എറണാകുളം സെന്റ്…
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റണമെങ്കിൽ 7000 രൂപ വേണം; കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി ഉദ്യോഗസ്ഥർ. കൊച്ചി: കൊച്ചി…
ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്. തുലാം ഒന്നാം തീയതിയായ ഒക്ടോബർ 18 ശനിയാഴ്ച…
കേവലം അറിവ് പകർന്നു നൽകുന്ന ഒരാൾ മാത്രമല്ല മികച്ച വഴികാട്ടി കൂടിയാവണം അദ്ധ്യാപകരെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി…
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സംഭവിച്ച മലയിൻകീഴ് സ്വദേശി അമൽ ബാബുവിന്റെ ഹൃദയമാണ് മറ്റൊരു രോഗിക്ക്…
തിരുവനന്തപുരം: രണ്ടര കിലോയില് അധികം കഞ്ചാവുമായി യുവാവ് പിടിയില്. പേയാട് സ്വദേശി വിഷ്ണുവാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.നെയ്യാറ്റിന്കര കുന്നത്തുകാലില് ആണ്…