HEALTH

പ്രമേഹ ദിനത്തോടനുബന്ധിച്ച് ന്യൂബെര്‍ഗ് ഡയഗ്‌നോസ്റ്റിക്‌സ് ഐഎംഎ കൊച്ചിയുമായി ചേർന്ന് വാക്കത്തോൺ സംഘടിപ്പിച്ചു

സാംക്രമികരോഗമല്ലാത്ത പ്രമേഹത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുള്ള ഒരു പൊതുജനാരോഗ്യ സംരംഭമായിട്ടാണ് വാക്കത്തോൺ നടന്നത് 

കൊച്ചി, 2022 നവംബര്‍ 14: ഇന്ത്യയില്‍ പ്രമേഹം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു. ആഗോളതലത്തിൽ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ രോഗവ്യാപനം ഇന്ത്യയിലാണ് സംഭവിക്കുന്നത്. പ്രമേഹത്തെക്കുറിച്ചും പതിവായുള്ള പരിശോധനയുടെയും പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ഓഫ് കൊച്ചിനുമായി സഹകരിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച നാല് പാത്തോളജി ലബോറട്ടറി ശൃംഖലകളിലൊന്നായ ന്യൂബെര്‍ഗ് ഡയഗ്‌നോസ്റ്റിക്സ് നവംബർ 14 ന്  കൊച്ചിയിൽ വാക്കത്തോണ്‍ സംഘടിപ്പിച്ചു.

ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. എസ്. ശ്രീനിവാസ കാമത്ത് വാക്കത്തോൺ ഫ്‌ളാഗ് ഓഫ് ചെയ്തു. ഐഎംഎ ഹൗസില്‍ നിന്ന് ആരംഭിച്ച് കലൂര്‍ സ്റ്റേഡിയം വഴി ഐഎംഎ ഹൗസില്‍ തിരികെയെത്തിയ വാക്കത്തോണില്‍ ഐഎംഎ അംഗങ്ങള്‍, ഡോക്ടർമാർ, സാധാരണകാരായ ജനങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ 100ലധികം ആളുകള്‍ പങ്കെടുത്തു.  പ്ലക്കാര്‍ഡുകളിലൂടെയും ഹോര്‍ഡിംഗുകളിലൂടെയും സാംക്രമികേതര രോഗങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തിയാണ് വാക്കത്തോൺ മുന്നേറിയത്. പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച സൗജന്യബ്ലഡ് ഷുഗര്‍ പരിശോധന നിരവധിയാളുകൾ പ്രയോജനപ്പെടുത്തി.  

“ഇന്നത്തെ ലോകത്ത്, കുടുംബങ്ങളിലും ചെറുപ്പക്കാരിലും പോലും പ്രമേഹം ആശങ്കയുണര്‍ത്തുന്ന സുപ്രധാന പ്രശ്‌നമാണ്. പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍, പതിവായി നേരത്തെയുമുള്ള സ്‌ക്രീനിങ്ങുകളിലൂടെ രോഗപ്രതിരോധത്തിനായുള്ള ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കണം. ഈ വര്‍ഷത്തെ ലോക പ്രമേഹ ദിനത്തിന്റെ ആഗോള വിഷയം ‘നാളയെ സംരക്ഷിക്കാനുള്ള വിദ്യാഭ്യാസം’ എന്നതാണ്. ഇതുപോലുള്ള ബോധവല്‍ക്കരണ സംരംഭങ്ങള്‍ ഇത്തരം വിദ്യാഭ്യാസത്തിന് സഹായിക്കുമെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു,” പരിപാടിയെക്കുറിച്ച് സംസാരിച്ച ഐഎംഎ കൊച്ചിന്‍ പ്രസിഡന്റ് ഡോ. എസ്. ശ്രീനിവാസ കാമത്ത് പറഞ്ഞു.

”പ്രമേഹം നമ്മള്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്. ന്യൂബെര്‍ഗില്‍ ഞങ്ങള്‍ പതിവായി പ്രമേഹരോഗനിര്‍ണയം നടത്തുന്നു. ഇതുപോലുള്ള ബഹുജന ബോധവല്‍ക്കരണ സംരംഭങ്ങള്‍ നേരത്തെയുള്ള രോഗനിര്‍ണയത്തില്‍ ഏറെ മുന്നോട്ട് പോകുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. സര്‍ക്കാര്‍ നേതൃത്വത്തില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നുമുള്ള ഇത്തരം പങ്കാളിത്തം കാണുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,” ന്യൂബെര്‍ഗ് ഡയഗ്‌നോസ്റ്റിക്സിന്റെ ഗ്രൂപ്പ് സിഒഒ  ഐശ്വര്യ വാസുദേവന്‍ പറഞ്ഞു.

News Desk

Recent Posts

നൂറിന്റെ നിറവിൽ സെന്റ് തെരേസാസ്; ചരിത്ര നിമിഷത്തിന് സാക്ഷിയാകാന്‍ രാഷ്ട്രപതി 24 ന് എത്തും

ശതാബ്ദി ലോഗോ രാഷ്ട്രപതി പ്രകാശനം ചെയ്യും. കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം കുറിച്ച എറണാകുളം സെന്റ്…

1 hour ago

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി ഉദ്യോ​ഗസ്ഥർ

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റണമെങ്കിൽ 7000 രൂപ വേണം; കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി ഉദ്യോ​ഗസ്ഥർ. കൊച്ചി: കൊച്ചി…

1 hour ago

തുലാം ഒന്നു മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം കൂട്ടി

ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്. തുലാം ഒന്നാം തീയതിയായ ഒക്ടോബർ 18 ശനിയാഴ്ച…

1 hour ago

അറിവ് പകരുക മാത്രമല്ല വഴികാട്ടി കൂടിയാവണം അദ്ധ്യപകർ: മന്ത്രി വി ശിവൻകുട്ടി

കേവലം അറിവ് പകർന്നു നൽകുന്ന ഒരാൾ മാത്രമല്ല മികച്ച വഴികാട്ടി കൂടിയാവണം അദ്ധ്യാപകരെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി…

5 hours ago

അമലിന്റെ ഹൃദയം ഇനിയും തുടിക്കും: കേരളത്തില്‍ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സംഭവിച്ച മലയിൻകീഴ് സ്വദേശി അമൽ ബാബുവിന്റെ ഹൃദയമാണ് മറ്റൊരു രോഗിക്ക്…

5 hours ago

രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയില്‍

തിരുവനന്തപുരം: രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയില്‍. പേയാട് സ്വദേശി വിഷ്ണുവാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ആണ്…

1 day ago