GOVERNANCE

കുളത്തൂർ കോലത്തുകര ഗവ. എച്ച് എസ് എസിൽ ഹൈടെക് കിച്ചൺ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം നഗരസഭ പൌണ്ട്കടവ് വാർഡിലെ കുളത്തൂർ കോലത്തുകര ഗവ. ഹയർ സെക്കൻററി സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച ഹൈടെക് കിച്ചണിൻറെ ഉദ്ഘാടനം മേയർ ആര്യ രാജേന്ദ്രൻ.എസ് നിർവഹിച്ചു. ജനക്ഷേമവികസനത്തിന്റെ രണ്ട് വർഷം പൂർത്തിയാകുമ്പോൾ തിരുവനന്തപുരം നഗരസഭയ്ക്കിത് അഭിമാന നിമിഷമാണ്. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നഗരസഭ വലിയ  വികസന ക്ഷേമ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൗണ്ട് കടവ് വാർഡിലെ  കുളത്തൂർ കോലത്തുകര ഗവ.എച്ച് എസ് എസിൽ നിർമ്മിച്ച നഗരസഭയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ ഹൈടെക് കിച്ചൺ ഇന്ന് വിദ്യാർത്ഥികൾക്കായി തുറന്ന് കൊടുത്തു. 75 ലക്ഷം രൂപ വകയിരുത്തിയാണ് ആധുനിക രീതിയിലുള്ള കിച്ചണും ഡൈനിംഗ്  ഹാളും കിച്ചണിലേക്കാവശ്യമായ ഉപകരണങ്ങളും സജ്ജീകരിച്ചത്. നഗരത്തിന്റെ വികസനവും ക്ഷേമവും മുൻ നിർത്തി പ്രവർത്തിക്കുന്ന നഗരസഭ കൗൺസിലിന്റെ മറ്റൊരു അഭിമാന പദ്ധതിയാണ് ഇവിടെ യാഥാർത്ഥ്യമായത്. എം.എൽ. എ കടകംപള്ളി സുരേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ.രാജു, ടൗൺ പ്ലാനിംഗ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷാ ജോൺ എന്നിവർ പങ്കെടുത്തു.

News Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

1 day ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

2 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

2 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

2 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

2 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

2 days ago