ക്രിസ്മസ് – പുതുവത്സരാഘോഷത്തോടനുബന്ധിച്ച് സ്പിരിറ്റി കടത്ത്, വില്പ്പന, ഉത്പാദനം എന്നിവ തടയുന്നതിന് തിരുവനന്തപുരം ജില്ലയില് എന്ഫോഴ്സ്മെന്റ് പ്രവര്ത്തനം ശക്തമാക്കി എക്സൈസ് വകുപ്പ്. നവംബര് അഞ്ച് മുതല് 2023 ജനുവരി മൂന്നുവരെ സ്പെഷ്യല് ഡ്രൈവ് കാലമായി കണക്കാക്കി കൂടുതല് പരിശോധനകള് നടത്തും. ജില്ലാ ആസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂറും പ്രവര്ത്തിക്കുന്ന കണ്ട്രോള് റൂമും ജില്ലയെ മൂന്ന് മേഖലകളാക്കി തിരിച്ച് മൂന്ന് സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളും അതിര്ത്തി പ്രദേശങ്ങള് കേന്ദ്രീകരിച്ച് ബോര്ഡര് പെട്രോളിംഗ് യൂണിറ്റും പ്രവര്ത്തിക്കുന്നുണ്ട്. വ്യാജമദ്യ ഉത്പാദനം, കടത്ത്, വിതരണം, സ്പിരിറ്റ് കടത്ത്, അനധികൃത വൈന് / അരിഷ്ടം നിര്മാണം, വിതരണം, ബേക്കറികള് / മറ്റ് സ്ഥാപനങ്ങള് വഴിയുള്ള അനധികൃത വൈന് വില്പ്പന തുടങ്ങിയ അബ്കാരി കുറ്റകൃത്യങ്ങളെ സംബന്ധിച്ചും മയക്കുമരുന്നുകളുടെ വില്പ്പന സംബന്ധിച്ചും വിവരങ്ങള് കണ്ട്രോള് റൂമുകളിലും മറ്റ് ഉന്നത ഉദ്യോഗസ്ഥന്മാരെയും അറിയിക്കാവുന്നതാണ്. വിവരങ്ങള് നല്കുന്നവരുടെ പേര് വിവരം രഹസ്യമായിരിക്കുമെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര് അറിയിച്ചു. ജില്ലാ കണ്ട്രോള് റൂം ടോള്ഫ്രീ നമ്പര് : 18004251727/155358, 0471 2473149.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില് ആശയം കാണികളിലേക്ക് എത്തിക്കാന് ഹ്രസ്വചിത്രങ്ങള് വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള് ഹോമേജ് വിഭാഗത്തില് പ്രദര്ശിപ്പിക്കും.സുലൈമാന് സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…