പെരുങ്കടവിള ബ്ലോക്ക് ക്ഷീര സംഗമം മന്ത്രി ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്തെ മുഴുവന്‍ കന്നുകാലികള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എം.എല്‍.എ ഫണ്ടുപയോഗിച്ച് വാങ്ങിയ 13 ആട്ടോമാറ്റിക് മില്‍ക്ക് കളക്ഷന്‍ (എ.എം.സി) യൂണിറ്റുകളുടെ വിതരണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മുവേരിക്കര ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ നടന്ന സംഗമത്തില്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാല്‍ കൃഷ്ണ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഏറ്റവും അധികം പാല്‍ സംഭരിച്ച ക്ഷീര സംഘത്തിനുള്ള പുരസ്‌കാരം എള്ളുവിള ക്ഷീര സംഘം കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിച്ച ക്ഷീര കര്‍ഷകനുള്ള പുരസ്‌കാരം കൊല്ലയില്‍ സ്വദേശി വിനീതയ്ക്ക് ലഭിച്ചു. നാറാണിയില്‍ നിന്ന് ഘോഷയാത്രയോടെയാണ് സംഗമം ആരംഭിച്ചത്. കന്നുകാലി പ്രദര്‍ശനം, ക്ഷീരവികസന സെമിനാര്‍, വിവിധതരം പാല്‍ ഉത്പന്നങ്ങളുടെ വിപണനവും, പ്രദര്‍ശനവും എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. മികച്ച ക്ഷീരസംഘങ്ങള്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തു. ക്ഷീരവികസന വകുപ്പ്, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകള്‍, ക്ഷീര സഹകരണസംഘങ്ങള്‍ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ മില്‍മ, മൃഗസംരക്ഷണ വകുപ്പ്, കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോര്‍ഡ്, സഹകരണ ബാങ്കുകള്‍, മറ്റിതര ബാങ്കുകള്‍, കേരള ഫീഡ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് ക്ഷീരസംഗമം 2022 സംഘടിപ്പിച്ചത്.
തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നവംബര്‍ 1 മുതല്‍ സംഘടിപ്പിച്ചുവന്ന ഭരണഭാഷാവാരാഘോഷം സമാപനസമ്മേളനം തിരുവനന്തപുരത്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്…
ഇന്ത്യയുടെ ദേശീയ ഗാനമായ "വന്ദേമാതര ത്തിൻ്റെ" 150-ാം വാർഷികം 2025 നവംബർ 07 ന് സൈനിക് സ്കൂൾ കഴക്കൂട്ടത്ത് വളരെ…
തിരുവനന്തപുരം: കണ്ണമ്മൂല വാർഡിൽ മത്സരിക്കുന്ന എം.രാധാകൃഷ്ണൻ്റെ പ്രവർത്തനങ്ങൾക്കായുള്ള ഇലക്ഷൻ കമ്മിറ്റി ഓഫീസ് സെൻ്റ് ജോസഫ്സ് എച്ച് എസ് എസ് മുൻ…
കേരളത്തിലെ വ്യാവസായിക പരിശീലന കേന്ദ്രങ്ങൾ കഴിഞ്ഞ ഒൻപത് വർഷമായി മാറ്റത്തിന്റെ പാതയിലാണ്. എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യം മുൻനിർത്തി ഐടിഐകൾ…
ഐജെടി ബിരുദ സമര്‍പ്പണം മന്ത്രി ഉദ്ഘാടനം ചെയ്തുതിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തനം അര്‍പ്പണബോധമുള്ളതാകണമെന്നും സത്യസന്ധമല്ലാത്ത വാര്‍ത്തകളെ ജനം തിരസ്‌കരിക്കുമെന്നും മന്ത്രി…
തിരുവനന്തപുരം : ഏകദേശം രണ്ട് ലക്ഷം രോഗികളിൽ ഹൃദയ വാൽവ് ശസ്ത്രക്രിയ നടത്തിയ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ…