ഭാരതം ലോകത്തിനു സംഭാവന ചെയ്ത അമൂല്യമായ ആരോഗ്യശാസ്ത്രമാണ് യോഗ. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുവാനും, ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണം സാധ്യമാക്കാനും, പ്രകൃതിയോട് ഇണങ്ങിക്കഴിയാനും, സഹജീവികളോട് സാഹോദര്യം സ്ഥാപിക്കുവാനും, ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കാനും യോഗ സ്വായത്തമാക്കുന്നതിലൂടെ കഴിയും.. ഐക്യരാഷ്ട്ര സംഘടന യോഗയുടെ പ്രാധാന്യം മനസ്സിലാക്കിയിട്ടാണ് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായികേരള സർവകലാശാലയും യോഗ അസോസിയേഷൻ ഓഫ് കേരളയും സംയുക്തമായിട്ടാണ് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 2023 ജൂൺ 21 രാവിലെ 8:45ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, തിരുവനന്തപുരത്ത് വച്ച് നിർവ്വഹിക്കുന്നു. കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ മോഹനൻ കുന്നുമ്മൽ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ബഹു ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിക്കും. യോഗ പ്രദർശന ഉദ്ഘാടനം ബഹു സ്പോർട്സ് ന്യൂനപക്ഷം വഖഫ് വകുപ്പ് മന്ത്രി ശ്രീ വി അബ്ദുറഹ്മാൻ നിർവഹിക്കും.
അഡ്വ വി കെ പ്രശാന്ത് (എം.എൽ.എ) സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ ബി ബാലചന്ദ്രൻ, ശ്രീ കെ എച്ച് ബാബുജാൻ,ശ്രീ ബി പി മുരളി, അഡ്വ ജി മുരളീധരൻപിള്ള, ഡോ എസ് നസീബ്,അഡ്വ എ അജികുമാർ, ശ്രീ പി രാജേന്ദ്രകുമാർ, ശ്രീമതി രഞ്ജു സുരേഷ്, പ്രൊഫ കെ ലളിത, ശ്രീ ആർ അരുൺകുമാർ, ശ്രീ ജെ ജയരാജ്, ഡോ ഗോപ്ചന്ദ് കെ ജി,ശ്രീ ബിജു കുമാർജി,ഡോ കെ.ബി മനോജ്, സന്ദീപ് ലാൽ ഡയറക്ടർ ഇൻചാർജ് ഡിപ്പാർട്ട്മെൻറ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡോക്ടർ റസിയ കെ ഐ, സെക്രട്ടറി യോഗ അസോസിയേഷൻ ഓഫ് കേരള ശ്രീ കെ രാജഗോപാൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കേരള സ്പോർട്സ് കൗൺസിൽ ശ്രീ ഗോപൻ ജെ എസ്, വൈസ് പ്രസിഡണ്ട് യോഗ അസോസിയേഷൻ ഓഫ് കേരള ശ്രീമതി ബി കെ ഷംജു, ജോയിൻ സെക്രട്ടറി യോഗ അസോസിയേഷൻ ഓഫ് കേരള ശ്രീമതി ഷീജ കെ എസ് എന്നിവർ പങ്കെടുക്കും. കേരള സർവകലാശാല രജിസ്ട്രാർ ഡോക്ടർ കെ എസ് അനിൽകുമാർ കൃതജ്ഞത നിർവഹിക്കും
ശതാബ്ദി ലോഗോ രാഷ്ട്രപതി പ്രകാശനം ചെയ്യും. കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം കുറിച്ച എറണാകുളം സെന്റ്…
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റണമെങ്കിൽ 7000 രൂപ വേണം; കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി ഉദ്യോഗസ്ഥർ. കൊച്ചി: കൊച്ചി…
ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്. തുലാം ഒന്നാം തീയതിയായ ഒക്ടോബർ 18 ശനിയാഴ്ച…
കേവലം അറിവ് പകർന്നു നൽകുന്ന ഒരാൾ മാത്രമല്ല മികച്ച വഴികാട്ടി കൂടിയാവണം അദ്ധ്യാപകരെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി…
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സംഭവിച്ച മലയിൻകീഴ് സ്വദേശി അമൽ ബാബുവിന്റെ ഹൃദയമാണ് മറ്റൊരു രോഗിക്ക്…
തിരുവനന്തപുരം: രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയില്‍. പേയാട് സ്വദേശി വിഷ്ണുവാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ആണ്…